സമസ്ത കേരളം പി.ഒ, സ്വയം സ്വീകരിച്ച പി.കുഞ്ഞിരാമൻ നായരുടെ കാല്പാടുകൾ കൊണ്ടും കവിതകൾ കൊണ്ടും അനുഗ്രഹീതമാണ് കേരളം 1972 ൽ ഇറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ 1997 വരെ പുതിയ പതിപ്പിറങ്ങാതെ കിടന്നു പി.സ്മാരകട്റ സ്റ്റാണ് 1997 ൽ ആ ആത്മകഥ വീണ്ടും പ്രകാശനം ചെയ്തത്.
വായനക്കാർക്ക് അത് വലിയ അനുഗ്രഹമായ കവിയുടെ റദ്ദ് ചെയ്യപ്പെട്ട ജീവിതമാണ് മലയാളി കവിയുടെ കാല്പാടുകളുടെ പുതിയ പതിപ്പിലൂടെ വീണ്ടെടുത്തത്. ആ പുസ്തകത്തിന്റെ ആമുഖത്തിൽ ട്രസ്റ്റ് ചെയർമാനായ സുകുമാർ അഴീക്കോട് കവിയുടെ ഗ്രാമമായി എഴുതിയത് വെള്ളിക്കോണം എന്നാണ്. 15-5-97 ൽ എഴുതിയ ആ ആമുഖം വായിച്ചപ്പോൾ തെറ്റ് കണ്ടെത്തി തിരുത്താൻ ശ്റമിച്ച ഒരാളാണ് ഞാൻ.. വെള്ളിക്കോത്ത് എന്നതാണ് പി.യുടെ ഗ്രാമത്തിന്റെ ശരിയായ പേര്. സമസ്ത കേരളം. പി.ഒ (ഡി വിനയചന്ദ്രന്റെ കവിത ) ആയ കവിക്ക് ഇതൊരു തെറ്റായി തോന്നാൻ ഇടയില്ല.
പ്രതിഷേധത്തോടെ തെറ്റ് തിരുത്താനാവശ്യപ്പെട്ട് ഡി.സിക്ക് ഞാനൊരു കത്തയച്ചു. ആരും തിരുത്തിയില്ല. വെള്ളിക്കോത്തെ വീടിന്റെ വരാന്തയിൽ അദ്ദേഹത്തിന്റെ അച്ഛൻ ഇരിക്കാറുള്ള ചാരുകസേല ഞാൻ കണ്ടിട്ടുണ്ട്. ഫോട്ടോ എടുത്തിട്ടുണ്ട്. ടി. ഉബൈദിന്റെ തളങ്കരയും ഗോവിന്ദ പൈയുടെ മഞ്ചേശ്വരവും , കിഞ്ഞണ്ണറായി യുടെ കയ്യാറും , നടുത്തോപ്പിൽ അബ്ദുല്ലയും പോലെ പി.യുടെ വെള്ളിക്കോത്തു o കവിയുടെ കാല്പാടുകളുടെ മുദ്ര പതിഞ്ഞതാണ്. ഡി.സി.ബുക്സ് തെറ്റ് തിരുത്തിയോന്നറിഞ്ഞുകൂടാ.
2007 ൽ പി.യുടെ ജന്മശതാബ്ദി കാസറഗോട്ടെ 22 ബഹുസ്വര കവികളുടെ കാവ്യാലാപനത്തിലുടെയാണ് ഗവ: കോളേജ് മലയാള വിഭാഗ o ആഘോഷിച്ചത്. കളിയച്ഛൻ ഹരിഗോവിന്ദൻ ഇടക്കയിൽ ആലപിച്ചു o സന്തോഷ് പനയാൽ ഒറ്റയാൾ നാടകമായി പകർന്നാടിയും കവി സ്മൃതി നിലനിർത്തി. ടി.ഉബൈദ് ഒരു കുളം പോലെയാണെങ്കിൽ പി. ഒരു നദിപോലെ ഒഴുകി പരന്നു. സപ്ത സമുദ്‌റ്‌മുറങ്ങുന്ന ബിന്ദുവിൽ : സുപ്തം പ്രപഞ്ച മുകളത്തിനുള്ളിലും : പ്രപഞ്ച സൗന്ദര്യ വർണ്ണനയ്ക്കുള്ളിലും അസാധാരണമായ മിസ്റ്റിസിസം കൊണ്ട് ജിയെയും കടത്തി വെട്ടി പി. ബിംബങ്ങളുടെ ധൂർത്ത് എന്നു പറഞ്ഞാണ് വിമർശകർ പി.യെ തോല്പിക്കാൻ ശ്രമിച്ചത്. നിറഞ്ഞ പ്രകൃതി രമണി യതയിൽ വടക്കിന്റെ പ്രകൃതി തന്റെ ഗർഭഗ് റഹമായി സ്വയം ഉൾക്കൊണ്ട ആ അവധൂതന്റെ കാല്പാടുകൾക്കകത്താണ് ആത്മീയത. ആത്മകഥയിലൂടെ സ്വയം കുററ വിചാരണ ചെയ്ത കവിയാണദ്ദേഹം
എം.എ.റഹ്മാൻ.
No comments:
Post a Comment