--

--
ഈ പംക്തിക്ക് ഒപ്പുമരം എന്നു പേരിടുമ്പോള്‍ എന്‍ഡോസള്‍ ഫാന്റെ ആഗോള നിരോധനത്തിനായി കാസര്‍ക്കോട്ടുയര്‍ത്തിയ ഒപ്പുമരത്തിന്റെ ഓര്‍ മ്മ എനിക്ക് തുണയുണ്ട്. സാമൂഹ്യദ്രോഹികള്‍ വിഷം വെച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടും അതിജീവിച്ച ഒരു മഞ്ഞ വാകമരമാണ് അന്ന് ഒപ്പുമരമാ യത്. അതിജീവനത്തിന്റെ കരുത്തുള്ള ആ പ്രതീകം അന്ന് നമുക്ക് എന്‍ഡോസള്‍ഫാന്റെ നിരോധനം കൊണ്ടുവന്നു തന്നു. ഒരേ സമയം നമ്മുടെ പ്രതിരോധത്തിന്റെ കയ്യൊപ്പും എന്‍ഡോ സള്‍ഫാന്‍ ഇരകളുടെ വേദനകള്‍ ഒപ്പിയെടുക്കുന്ന ആര്‍ജ്ജവവും ഒപ്പുമരവും ആവാഹിച്ചു. പിന്നീട് കാസര്‍ക്കോട്ടെ എത്രയോ സമരങ്ങള്‍ ഒപ്പുമരച്ചുവട്ടില്‍ അരങ്ങേറി.

Saturday 3 June 2023

ജോൺ ഓർമ്മ..1987 ജൂൺ 31 ന് മദ്രാസ് മെയിലിൽ യാത്ര ചെയ്യുമ്പോഴാണ് ജോൺ അബറ ഹാം കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച വിവരം തീവണ്ടി കോഴിക്കോട്ടെത്തിയപ്പോൾ അറിയുന്നത്. അന്ന് ബലിപെരുന്നാളായിരുന്നു. വിവാഹം കഴിഞ്ഞ ശേഷം ഞാൻ മദിരാശിയിലേക്ക് പോയത് ബഷീർ ദ മാൻ മിനുക്കുപണികൾ നടത്തി ശരിയാക്കിയെടുക്കാനായിരുന്നു. കാര്യവട്ടത്ത് പഠിക്കുമ്പോൾ ജോൺ എന്റെ ഹോസ്റ്റലിൽ വന്ന് അദ്ദേഹത്തിന്റെ തെയ്യം ഡോക്യമെന്ററിക്ക് കമന്ററി എഴുതാൻ ചിത്രാ ഞ്ജലിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അന്ന് മുതലാണ് എനിക്ക് ബഷീർ തലക്കുപിടിച്ചത്. പിന്നീട് ബഷീർ മുടങ്ങിക്കിടക്കുമ്പോഴെല്ലാം കാണുമ്പോൾ ജോൺ എന്റെ ചുമലിൽ തട്ടി പറയാറുള്ള ഒരു വാക്യമുണ്ടായിരുന്നു : നീയത് പൂർത്തിയാക്കുമെടാ ........ അന്നുമുതൽ പൂർത്തിയായ പടം ആദ്യം കാണിക്കേണ്ടത് ജോണിനെയാണെന്ന് സ്വപ്നം കണ്ടിരിക്കുകയായിരുന്നു. മദിരാശിയിൽ പ്രസാദ് ലാബിലെ തിയേറ്ററിൽ പി.എൻ. മേനോൻ , ഇ.പി.ഉണ്ണി, വി. അബ്ദുല്ല ആർ എസ് പ്രഭു, പി.എസ് ജോസഫ് , പി.കെ.ശ്രീനിവാസൻ എന്നിവർക്കെല്ലാം ബഷീർ ദ മാൻ കാണിച്ച ശേഷം അവരുടെ അഭിനന്ദനങ്ങൾ കേട്ട ശേഷം ഞാൻ സ്വന്തം വീട്ടിൽ കാത്തു നില്ക്കുന്ന സാഹിറ യോടൊപ്പം ഹണി മൂണും ബലി പെരുന്നാളും ആഘോപിക്കാനാണ് ഞാൻ പോകുന്നത്. ജോണിന്റെ മരണ വാർത്തയറിഞ്ഞ് ഞാൻ ്് ്് സ്തംബ്ധനായി . പഠിക്കുന്ന കാലത്ത് ഞാനടക്കം പങ്കാളിയായ കാസർക്കോട് ഫിലിം സൊസൈറ്റിയിൽ ജോണിനെ അതിഥിയാക്കി ബഷീർ ദ മാൻ കാണിക്കണമെന്നായി രുന്നു എന്റെ സ്വപ്നം. ബലി പെരുന്നാൾ ദിവസം 11 മണിയോടെ വീട്ടിലെത്തിയെങ്കിലും ജോണിന്റെ മരണ വാർത്ത എനിക്കും സാഹിറയ്ക്കു o ഒരു ബലി വാർത്ത തന്നെയായി. ജോണി നെ ഓർക്കുമ്പോഴൊക്കെ ഈ ബലി വാർത്തയാണ് ഇന്നും എന്റെ മനസ്സിൽ ഇന്ത്യൻ പ്രസിഡണ്ടിൽ നിന്നും ദേശീയ അവാർഡ് വാങ്ങിയപ്പോഴും കേരള സംസ്ഥാന അവാർഡ് വാങ്ങിയപ്പോഴും ഈ ബലി യോർമ്മയായിരുന്നു മനസ്സിൽ മലയാളത്തിലെ മൂന്ന് എഴുത്തുകാരെ പറ്റി ഡോക്യുമെന്ററി ത്റയം ചെയ്തപ്പോഴും വേറെയും പത്തിലധികം ഡോക്യുമെന്ററികൾ പൂർത്തിയാക്കി അംഗീകാരം നേടിയപ്പോഴും ഈ ബലി യോർമ്മ എന്നെ വിടാതെ പിന്തുടരുന്നുണ്ട്. മഹനായ ആ ചലച്ചിത്രകാരന് ആദരാഞ്ജലികൾ.                     

 എം.എ.റഹ്മാൻ.

No comments:

Post a Comment