--

--
ഈ പംക്തിക്ക് ഒപ്പുമരം എന്നു പേരിടുമ്പോള്‍ എന്‍ഡോസള്‍ ഫാന്റെ ആഗോള നിരോധനത്തിനായി കാസര്‍ക്കോട്ടുയര്‍ത്തിയ ഒപ്പുമരത്തിന്റെ ഓര്‍ മ്മ എനിക്ക് തുണയുണ്ട്. സാമൂഹ്യദ്രോഹികള്‍ വിഷം വെച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടും അതിജീവിച്ച ഒരു മഞ്ഞ വാകമരമാണ് അന്ന് ഒപ്പുമരമാ യത്. അതിജീവനത്തിന്റെ കരുത്തുള്ള ആ പ്രതീകം അന്ന് നമുക്ക് എന്‍ഡോസള്‍ഫാന്റെ നിരോധനം കൊണ്ടുവന്നു തന്നു. ഒരേ സമയം നമ്മുടെ പ്രതിരോധത്തിന്റെ കയ്യൊപ്പും എന്‍ഡോ സള്‍ഫാന്‍ ഇരകളുടെ വേദനകള്‍ ഒപ്പിയെടുക്കുന്ന ആര്‍ജ്ജവവും ഒപ്പുമരവും ആവാഹിച്ചു. പിന്നീട് കാസര്‍ക്കോട്ടെ എത്രയോ സമരങ്ങള്‍ ഒപ്പുമരച്ചുവട്ടില്‍ അരങ്ങേറി.

Tuesday 30 May 2017


ഒപ്പുമരം

ഈ പംക്തിക്ക് ഒപ്പുമരം എന്നു പേരിടുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എന്‍ഡോസള്‍ ഫാന്റെ  ആഗോള നിരോധനത്തിനായി കാസര്‍ക്കോട്ടുയര്‍ത്തിയ ഒപ്പുമരത്തിന്റെ ഓര്‍ മ്മ എനിക്ക് തുണയുണ്ട്. സാമൂഹ്യദ്രോഹികള്‍ വിഷം വെച്ച്  കൊല്ലാന്‍ ശ്രമിച്ചിട്ടും അതിജീവിച്ച ഒരു മഞ്ഞ വാകമരമാണ് അന്ന് ഒപ്പുമരമാ യത്. അതിജീവനത്തിന്റെ കരുത്തുള്ള ആ പ്രതീകം അന്ന് നമുക്ക് എന്‍ഡോസള്‍ഫാന്റെ നിരോധനം കൊണ്ടുവന്നു തന്നു. ഒരേ സമയം നമ്മുടെ പ്രതിരോധത്തിന്റെ കയ്യൊപ്പും എന്‍ഡോ സള്‍ഫാന്‍ ഇരകളുടെ വേദനകള്‍ ഒപ്പിയെടുക്കുന്ന ആര്‍ജ്ജവവും ഒപ്പുമരവും ആവാഹിച്ചു. പിന്നീട് കാസര്‍ക്കോട്ടെ എത്രയോ സമരങ്ങള്‍ ഒപ്പുമരച്ചുവട്ടില്‍ അരങ്ങേറി. ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ ഒപ്പുമരം
Oppumaramസാര്‍വ്വലൗകികമായ കാഴ്ച ഒരു പ്രതീകമായി ത്തീരുന്ന ഇതേ കാലത്തു തന്നെയാണ് അത്യ ന്തം ഹിംസാത്മകമായ വെട്ടിക്കൊലകള്‍ അര ങ്ങേറുന്നതും. കാസര്‍ക്കോട്ടെ എന്‍ഡോസള്‍ ഫാന്‍ തളിയുടെ ഫലമായി കഴിഞ്ഞ രണ്ടര ദശകത്തില്‍ മരിച്ചവരുടെ ശരീരത്തില്‍ കീട നാശിനി വികൃതമുദ്രകള്‍ ചാര്‍ത്തിയിരുന്നെ ങ്കിലും അവയ്ക്ക് വെട്ടിക്കൊല എന്ന പ്രയോഗം ശരിയാവില്ല. നിശ്ശബ്ദമായി, സാവധാനം കൊല്ലുന്ന ഒരു ആന്തരിക കൊലപാതകമാ യിരുന്നു അവയെങ്കില്‍ കണ്ണൂരിലെ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരന്റെ കാര്യത്തില്‍ നാം കണ്ടത് ‘വെട്ടിക്കൊല’യുടെ അതിപ്രാകൃതമായ ചെയ്തികളാണ്.  കീടനാശിനികള്‍ ആധുനിക കാലഘട്ടത്തിന്റെ സൃഷ്ടികളാണ്. അവയില്‍ പൊതുവെ നാഗരികതയുടെ പരിഷ്‌കൃത മുദ്രകള്‍ ഉണ്ടെന്നാണ് സ്വാമിനാഥനെപ്പോലു ള്ളവര്‍ കൃഷിക്കാരെ പഠിപ്പിച്ചിട്ടുള്ളത്. ആ സിദ്ധാന്തപാഠത്തെപ്പോലും കാസര്‍ക്കോട്ടെ ഇരകളുടെ ശരീരത്തിലെ മുദ്രകള്‍ തോല്പിച്ചുകളഞ്ഞത് നാം മധുരാജിന്റെയും മറ്റും ചിത്ര ങ്ങളിലൂടെ കണ്ടു കഴിഞ്ഞു. ലോക സംസ്‌കാരത്തിന്റെ മുമ്പില്‍ മലയാളി പരിഷ്‌കൃതസമൂഹം സമര്‍പ്പിച്ച ഏറ്റവും ശാസ്ത്രബദ്ധമായ പുരോഗമന ജൈവ ബിംബങ്ങളായിരുന്നു അവ. എന്നാല്‍ അതിനേയും തോല്‍പ്പിക്കുന്ന വിധത്തിലാണ് കേരളത്തില്‍, പ്രത്യേകിച്ച് മലബാ റില്‍ ‘വെട്ടിക്കൊലകളു’ടെ ശൃംഖലകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഷുക്കൂറിന്റെ വെട്ടിക്കൊ ല നടന്ന ദിവസം കോഴിക്കോട് നഗരത്തിലെ പൊറ്റമ്മലിലൂടെ വീട്ടുസാധനങ്ങളുമായി ഞാന്‍ ഒരു വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് എന്റെ മൊബൈല്‍ ശബ്ദിച്ചു. ‘സര്‍ , കണ്ണൂരിലെ ഒരു പത്രമാഫീസില്‍നിന്നാണ് വിളിക്കുന്നത്, സാറിന്റെ ഒരു പ്രതികര ണം വേണം’. തുടര്‍ന്ന് ഷുക്കൂറിന്റെ കൊലയെപ്പറ്റിയുള്ള വളരെ ഹിംസാത്മകമായ ഒരു വിവ രണം ആ പത്രപ്രവര്‍ത്തകന്‍ എനിക്ക് തന്നു. അയാള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ മറുപടി പറ യാന്‍ പറ്റാത്ത വിധം ഞാന്‍ വിവശനായിരുന്നു. ഞാന്‍ അയാളോട് പത്തുമിനിറ്റ് കഴിഞ്ഞ് വിളിക്കാന്‍ പറഞ്ഞു. ഞാന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ എന്നെ ശ്രദ്ധിക്കുക യായിരുന്നു.
അയാള്‍ പറഞ്ഞു: ‘ഞങ്ങളിത് നേരത്തെ അറിഞ്ഞിരുന്നു. സാറെന്തിനാണ് തളര്‍ന്നുപോയത്. കണ്ണൂര്‍ ഇതൊക്കെ സാധാരണയല്ലേ.’
‘ആ കൊലപാതകം ചെയ്തതിലെ രീതി…. അതെന്നെ ……….’ ഞാന്‍ പറഞ്ഞു തീരുന്നതിനു മുമ്പ് ഡ്രൈവര്‍ ഇടപെട്ടു.
‘പണ്ട് ജയകൃഷ്ണനെ വെട്ടിക്കൊന്നതും ഇതുപോലെയല്ലേ….’

മലയാളിയുടെ ചരിത്രബോധത്തെപ്പറ്റി ഒരധ്യാപകനായ ഞാന്‍ സംശയാലുവാണ്.  എന്നാല്‍ വെട്ടിക്കൊലകളുടെ കാര്യത്തില്‍ മലയാളിയുടെ ചരിത്രബോധം അപാരമാണെന്ന് പിന്നീടുള്ള ഡ്രൈവറുടെ സംസാരം എന്നെ ബോധ്യപ്പെടുത്തി. അപ്പോഴേക്കും പത്തുമിനിറ്റായി. വീണ്ടും പത്രമാഫീസില്‍ നിന്നും വിളി വന്നു. അപ്പോള്‍ ഡ്രൈവര്‍ പറയുകയാണ് : ‘സാര്‍ എഴുത്തുകാരനാണ് അല്ലേ? മനസ്സിലായി – പ്രതികരണം പറയാതിരിക്കാനായിരിക്കും പത്തുമിനിറ്റ് കഴിഞ്ഞ് വിളിക്കാന്‍ പറഞ്ഞത്. മരണത്തിന് ജാതിയില്ല സാര്‍ …..’

അയാളുടെ അന്ധവിശ്വാസങ്ങള്‍ക്കകത്ത് ചില ശരികളു ണ്ടെന്ന് എനിക്കറിയാമായിരുന്നു. അന്ന് ആ കൊലപാത കത്തെക്കുറിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു പത്രത്തില്‍ അച്ചടിച്ചുവന്നു. ‘ഏറ്റവും ആധുനികമായ ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പൈശാചികമായ വെട്ടി ക്കൊല’ എന്നാണ് ഞാനതിനെ വിശേഷിപ്പിച്ചത്. സൈബര്‍ ക്രൈം എന്നതിന്റെ ശീര്‍ഷാസനരൂപം. പത്രത്തില്‍ വന്ന എന്റെ പ്രസ്താവനക്കും പ്രതികരണമുണ്ടായി. അജ്ഞാത നായ ഒരാളുടെ സന്ദേശം ആ വെട്ടിക്കൊലയെ ന്യായീകരി ക്കാത്തതില്‍ എന്നെ കുറ്റപ്പെടുത്തിയപ്പോള്‍ എനിക്ക് വലിയ ആധിയായി. തുടര്‍ന്നാണ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം വരുന്നത്. ആ വാര്‍ത്ത വന്ന ദിവസം രാവി ലെ മകനുമായി പരീക്ഷാഹാളിലേക്ക് പോവുകയായിരുന്നു ഞാന്‍ . കൊല കാരണം ഹര്‍ ത്താല്‍ . പരീക്ഷ നീട്ടിവെച്ചു.  ഈ കൊലയ്ക്ക് മുമ്പുള്ള പൈലറ്റ് കൊലകളെക്കുറിച്ച് ചരിത്ര ബോധമുണ്ടായിരുന്നതുകൊണ്ട് പിന്നീട് വരുന്ന കൊലകളെപ്പറ്റിയാണ് മനസ്സ് വീണ്ടും ആധി പൂണ്ടത്. മേയ് പത്തിന് ഒപ്പുമരച്ചുവട്ടില്‍ എഴുപതിലധികം സാംസ്‌കാരിക പ്രവര്‍ത്തകര്‍ (കെ. വേണു, സിവിക് ചന്ദ്രന്‍ , അജിത, സി.ആര്‍. നീലകണ്ഠന്‍ , എന്‍. പ്രഭാകരന്‍ , കല്പറ്റ നാരായ ണന്‍ , പ്രകാശ് ബാരെ, എം.ജി. ശശി തുടങ്ങി…..) ഒത്തു കൂടിയപ്പോള്‍ അവരുടെ മനസ്സി ലും ഈ ആധിയുണ്ടായിരുന്നു. ആ പ്രതിരോധമരത്തില്‍ പതിഞ്ഞ ഒപ്പുകള്‍ എങ്ങനെയാ ണോ ഒരു ജനതയ്ക്ക് വിഷനിരോധനത്തിന്റെ സമാശ്വാസം കൊണ്ടുവന്നത് അതുപോലൊരു സമാശ്വാസം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വീണ്ടും ലഭ്യമായി. പ്ലാന്റേഷന്‍ കോര്‍പ്പറേ ഷന്‍ ആശ്വാസധനത്തിന്റെ പകുതി 87 കോടി വഹിക്കാമെന്നേറ്റ് സ്വയം കുറ്റം സമ്മതിച്ചു. 27 കോടി  കാസര്‍കോട് കളക്ടര്‍ക്ക് ഉടന്‍ കൈമാറുകയും ചെയ്തു. പക്ഷേ ടി.പി.യുടെ കൊല അവശേഷി പ്പിച്ച ആധികള്‍ അപരിഹാര്യയമായി നില്‍ക്കുന്നു. ഈയൊരു ആധിയോടെ യാണ് ഞാന്‍ ജൂലായ് 3ന് തൃശൂരില്‍ കോവിലന്‍ അനുസ്മരണത്തിനു പോയത്. സംഘാടകര്‍ എനിക്കുതന്ന പുസ്തകം പാഠഭേദം പ്രസിദ്ധീകരിച്ച കോവിലന്റെ ‘നാമൊരു ക്രിമിനല്‍ സമൂഹം’ എന്നതാണ്.  ആ പുസ്തകം വാങ്ങുമ്പോള്‍ എന്റെ കൈകള്‍ വിറച്ചു.
ഷുക്കൂറിന്റെയും, ടി.പി.യുടേയും വെട്ടുമുദ്രക ളേറ്റ മൃദദേഹങ്ങള്‍ കണ്‍മുമ്പില്‍ തെളിഞ്ഞു. വിശപ്പിനെപ്പറ്റി ഏറ്റവും കൂടുതല്‍ എഴുതിയ കോവിലന്‍ , ‘മനുഷ്യന്റെ ജീവിതം നിര്‍ണാ യകമായി നിയന്ത്രിക്കുന്നത് കാമമല്ല വിശപ്പാണ്’ എന്നെഴുതിയ കോവിലന്‍ , അവ സാന നാളുകളില്‍ എഴുത്തച്ഛന്‍ പുരസ്‌കാരം വാങ്ങുമ്പോള്‍ നടത്തിയ പ്രസിദ്ധമായ പ്രസം ഗത്തില്‍ (ഞാനത് കേന്ദ്രസാഹിത്യ അക്കാദ മിക്ക് വേണ്ടി ചെയ്ത ഡോക്യുമെന്ററിയില്‍ പകര്‍ത്തിയിട്ടുണ്ട്.) ‘ഈ ഹിംസയില്‍ എനി ക്ക് പങ്കില്ല’ എന്നു കോവിലന്‍ പറഞ്ഞതും ഞാന്‍ ഓര്‍ത്തു. ഒരുപക്ഷേ കോവിലന്‍ ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ വിശപ്പിന്റെ സ്ഥാനത്ത് ഈ ക്രിമിനലിസത്തെപ്പറ്റി ഈ ഹിംസയെപ്പറ്റി എഴുതേണ്ടി വരുമായിരുന്നു.
കോവിലന്‍ എഴുതി:
ശ്രീ കേളപ്പന്‍, പിന്നെ നാരായണ ഗുരുദേവന്‍ , വിവേകാനന്ദന്‍ , ശ്രീരാമകൃഷ്ണപരമഹംസന്‍ , മഹാത്മാഗാന്ധി…..
എന്നിട്ടും എന്തേ ഈ നാട് – ഈ രാഷ്ട്രം ഇങ്ങനെ ആയിത്തീര്‍ന്നത്? ക്രിമിനലുകള്‍ക്കേ ജീവി ക്കാന്‍ പറ്റൂ എന്നാവുമോ സത്യാവസ്ഥ. ആകാന്‍ വയ്യ, മനുഷ്യന്‍ ജീവിക്കണം. പക്ഷേ, ഇവി ടെ വിരാജിക്കുന്നത് ക്രിമിനലുകളാണെന്നേ പറയാവൂ.
We are a criminal Society?
കോവിലന്റെ സാക്ഷ്യങ്ങള്‍ അര്‍ത്ഥവത്താണ്. ഓര്‍മവരുന്നത് നാസികളുടെ തടങ്കല്‍ പാള യത്തിലെ അനുഭവങ്ങള്‍വച്ച്  Elie Wi-esel തന്റെ night എന്ന ഗ്രന്ഥത്തില്‍ പറഞ്ഞതു പോലെ Terror is mightier than hunger എന്ന വാക്യമാണ്. 
ഒരു ക്രിമിനല്‍ സമൂഹത്തെ കൗണ്‍സില്‍ ചെയ്‌തെടുക്കാനുള്ള ഒപ്പു മരങ്ങള്‍ ഉണ്ടായേ പറ്റൂ.

ആലിയുടെ നനാർത്ഥ ങ്ങൾ







The killer pesticide can't be exonerated

Article published in The Economic Times

Dated: 29-4-2011

The people of Kasargod, Kerala, are living proof of why endosulfan should be banned. Here, endosulfan was sprayed for 22 years at a stretch in cashew plantations. There was popular protest as early as 1992 when the effects of the pesticide were first noticed. In 1998, an employee in the agricultural department filed a case against this pesticide and endosulfan was temporarily banned after a court order.

But the Indian Pesticide Act doesn't give provision for a permanent ban. Therefore, the high court decided to leave the final decision to an expert committee appointed by the central government. An expert committee headed by Sharad Pawar was constituted.

In 2002 at the direction of the NHRC, NIOH under the ICMR, Hyderabad, conducted an epidemiological survey in an affected area. It was found that endosulfan was the cause of genetic problems among people. Two significant findings of the study were: "There is significant higher prevalence of neuro-behavioural disorders, congenital malformations in female subjects and abnormalities related to male reproductive system in the study group...the most probable cause for the health problems in the study area could be relatively high and continued exposure to endosulfan...

The possibility of endocrine disrupting effect of endosulfan observed in the study has great relevance to the health of future generations. Considering the potentiality of grave consequence the Principle 13 of the Rio declaration of the Earth Summit should be followed. This relates to the precautionary principle and emphasises that lack of scientific certainty is no reason to postpone action to avoid potentially serious or irreversible harm to the environment."

But it was another report prepared at the behest of the Plantation Corporation that was submitted to the committee. The committee led by Pawar submitted the concocted report and endosulfan was exonerated. This was in 2003. Now the PM and the environment minister are soliciting yet another ICMR study and the earlier NIOH report was underhandedly shelved. This is a bid to delay the ban and help the Endosulfan lobby.

Endosulfan is banned in 81 countries. According to the Kerala government, there are 7,200 severely affected people, with over 25,000 people suffering the effects of this pesticide in other ways.

മറ്റൊരാള്‍ക്കും കേള്‍ക്കാന്‍ കഴിയാത്ത ചില ശബ്ദങ്ങള്‍



പട്ടയം വാങ്ങാന്‍ വരുന്ന ഓരോ കുടിയാനും എന്നോടു പറഞ്ഞു ”പണ്ട് ഞങ്ങളീ മുറ്റത്ത് വാഴക്കുലയും പൂവന്‍ കോഴിയും നെയ്യുമായി ഓച്ഛാനിച്ചു നിന്നിട്ടുണ്ട്.” നാലുകെട്ടിനകത്തെ ഇരുളില്‍ ജന്മിത്വത്തിന്റെ പ്രേതങ്ങള്‍ അലഞ്ഞു നടക്കുന്നത് നേരിട്ടുകണ്ട ഒരാളാണ് ഇതെഴുതുന്നത്.
‘വീട് കെട്ടി മുടിഞ്ഞ ഒരു ജനത’ എന്ന് നാളെ ആരെങ്കിലും ഒരു ചരിത്രമെഴുതുകയാണെ ങ്കില്‍ അതില്‍ മലയാളിയുണ്ടാകും. ഉള്ള പത്തു സെന്റില്‍ എട്ടു സെന്റും സിമന്റും കമ്പി യും പൂഴിയുമായി മേലോട്ടു മേലോട്ടു നോക്കി നില്‍ക്കുന്ന ആ രമ്യ സൗധങ്ങള്‍ അടുത്ത തലമുറ പൊളിച്ചു കളയുമെന്ന ഒരു ഉത്കണ്ഠ മലയാളിക്ക് ഇല്ല. ബാക്കി വരുന്ന രണ്ടു സെന്റില്‍ സിമന്റിഷ്ടികകള്‍ ചുട്ടു പതിയ്ക്കും. വീട്ടുമുറ്റങ്ങള്‍ തീ ജ്വാലകളേറ്റുവാങ്ങുന്ന നരകകവാടങ്ങളാക്കി കേരളം വീടുകള്‍ പണിതു കൊണ്ടേയിരിക്കുന്നു. നിരത്തില്‍ ദിനംപ്രതി പുതിയ കാറുകള്‍ പോലെ നാടായ നാട്ടി ലൊക്കെ ദിനം പ്രതി പുതിയ വീടുകള്‍ . ഇന്ന് എളുപ്പം കിട്ടുന്ന രണ്ടു ലോണുകള്‍ വീടിനും കാറിനും. പഠിക്കാന്‍ ലോണ്‍ കിട്ടാതെ ആത്മഹത്യ ചെയ്യുന്ന യുവത്വം ഈ വീടുകളിലാണ് പാര്‍ക്കുന്നത്. പണ്ട് കാട്ടിലെ വീട്ടികളത്രയും കടത്തി വീടു പണിത പഴയ ആ ജന്മി മരിച്ചിട്ടില്ല. അവര്‍ പുനര്‍ജനിച്ചിരിക്കുന്നു. പണ്ടൊരു ചങ്ങാതി പറഞ്ഞു ”പഴയ ഇല്ലങ്ങളിലും ബംഗ്ലാവുകളിലും കോവിലകങ്ങളിലും നമുക്കിനിയും ട്രഷറിയും പഞ്ചായത്താഫീസും, പോലീസ് സ്റ്റേഷനുമാക്കാം.” ഇതൊരു തമാശയായിരുന്നില്ല. ഇതെഴുതുന്ന ആള്‍ നേരിട്ട് അനുഭവിച്ചതാണ്. 1977-ല്‍ അടിയന്തിരാവസ്ഥ കത്തി ത്തൂങ്ങിനിന്ന നാളുകളില്‍ ഞാനൊരു ലാന്റ് ട്രിബ്യൂണല്‍ ആഫീസിലെ പകര്‍പ്പെഴുത്തു ഗുമസ്ഥനായിരുന്നു. നാട്ടിലെ ഏറ്റവും വലിയ ജന്മി അടക്കി വാണ വലിയൊരു മനയായിരുന്നു ഞങ്ങളുടെ ആഫീസ്. അയാള്‍ പിടിച്ചെടുത്ത ഭൂമികള്‍ അത്രയ്ക്ക് ആ വീട്ടിലിരുന്ന് അയാളുടെ പ്രജകള്‍ക്ക് (കുടിയാന്മാര്‍ക്ക്) തന്നെ പതിച്ചുകൊടുത്തു. പട്ടയം വാങ്ങാന്‍ വരുന്ന ഓരോ കുടിയാനും എന്നോടു പറഞ്ഞു ”പണ്ട് ഞങ്ങളീ മുറ്റത്ത് വാഴക്കുലയും പൂവന്‍ കോഴിയും നെയ്യുമായി ഓച്ഛാനിച്ചു നിന്നിട്ടുണ്ട്.” നാലുകെട്ടിനകത്തെ ഇരുളില്‍ ജന്മിത്വത്തിന്റെ പ്രേതങ്ങള്‍ അലഞ്ഞു നടക്കുന്നത് നേരിട്ടുകണ്ട ഒരാളാണ് ഇതെഴുതുന്നത്. ഭൂമി പതിച്ചുകൊടുത്ത് കഴിഞ്ഞപ്പോള്‍ ലാന്റ് ട്രിബ്യൂണല്‍ അബോളിഷ് ആയി. ഓഹരി വയ്‌ക്കേണ്ട കെട്ടിടത്തിന്റെ വാടകയും നിലച്ചു. പിന്നെ അത് ലേലം വിളിച്ച് തൂക്കി വിറ്റു… കേരളത്തിന്റേതു പോലെ നനവും ഈര്‍പ്പവുമുള്ള ഒരു മിതശിതോഷ്ണ ഭൂപടത്തില്‍ നേര്‍വിപരീത കാലാവ സ്ഥയുള്ള രാജസ്ഥാനില്‍ നിന്നും മറ്റും വരുന്ന മാര്‍ബിളും ഗ്രാനൈറ്റും വീടിന്റെ അടിയാധാരങ്ങളാകുന്നത് ഒട്ടും സന്തോഷകരമല്ല. ഇപ്പോള്‍ തന്നെ എഴുപതുകളിലെ വീടുകളും അടിയാധാരങ്ങളും വിള്ളല്‍ കാരണം പൊളിച്ചുതൂക്കി വിറ്റു തുടങ്ങി… ഒപ്പുമരം ഇത് ഓര്‍മ്മിക്കാന്‍ കാരണമായത്. അനില്‍കുമാര്‍ തിരുവോത്ത് എനിക്ക് അയച്ചു തന്ന ‘ജീവിതം കാല്‍ച്ചുവട്ടില്‍ കാണാകുന്നു.’ എന്ന കവിതാസമാഹാരം കയ്യില്‍ കിട്ടിയപ്പോഴാണ് സിവിക് ചന്ദ്രന്റെ അവതാരികയോടെ ഇറങ്ങിയ പുസ്തകത്തിലെ പതിനാറാമത്തെ കവിതയുടെ പേരു തന്നെ ‘പുരപ്പാട്ട്’ എന്നാണ്. പുരകെട്ടിയ ഒരുത്തനും ഈ കവിത മറക്കുകയില്ല. പുര കെട്ടാന്‍ പോകുന്ന ഒരുത്തനും ഈ കവിത ഓര്‍ക്കാന്‍ ഇഷ്ടപ്പെടുകയുമില്ല. അതുകൊണ്ടാണ് ഈ കവിതയെപ്പറ്റി ഒപ്പുമരത്തില്‍ എഴുതാനാഗ്രഹിച്ചത്. കവിതയെ അപഗ്രഥിച്ച് നശിപ്പിക്കുന്ന പണിക്ക് മുതിരുകയല്ല. കവിത ആസ്വദിക്കാന്‍ നിങ്ങളോട് ശുപാര്‍ശ ചെയ്യുകയാണ് ഒപ്പുമരം. ആയതിനാല്‍ അനില്‍കുമാറിന്റെ പുരപ്പാട്ടിന്റെ ആദ്യത്തെയും അവസാനത്തെയും വരികള്‍ ചേര്‍ത്ത് അതിനകത്തേക്ക് കടക്കാന്‍ ഞാനൊരു വാതില്‍ പണിയട്ടെ:
‘കെട്ടാനിരിക്കുന്ന വീടിന്റെ
രണ്ടാം നിലയില്‍ നിന്ന്
പിന്നേം പിന്നേം മേലോട്ട് തന്നെ
നോക്ക്ണത് എന്തിനെന്റെ ചങ്ങായ്യേ…
ഇനിയൊന്നു നോക്കണ്ട ചങ്ങായ്യേ…
കെട്ടാനിരിക്കുന്ന വീട്
അങ്ങ് പൊളിച്ച് കളിഞ്ഞിയ്ക്ക് ചങ്ങായ്യേ…?
അനില്‍കുമാര്‍ പറയുന്നു
മറ്റൊരാള്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത ചില ശബ്ദങ്ങള്‍ അലറിക്കരയുന്ന നേരമാണ് എന്റെ കവിതയുടെ നേരം. ശരിയാണ് ആ ശബ്ദം ഞാന്‍ കേള്‍ക്കുന്നു. തിരിച്ചറിയുന്നു. നിങ്ങളും തിരിച്ചറിയുക
ഈ പുസ്തകത്തിന്റെ പ്രസാധനം റാസ് ബറി ബുക്സ്.

നന്ദി ഇസ്ലാമിയ

ഉദുമ ഇസ്‌ലാമിയാ എ.എല്‍.പി സ്‌കൂള്‍ എന്നെ ഞാനാക്കി തീര്‍ത്ത എന്റെ ആത്മ വിദ്യാലയമാണ്. ഇന്നു ഞാന്‍ എന്തൊക്കെ അറിവ് നേടിയോ, ഏതൊക്കെ സ്ഥാനത്ത് എത്തിയോ, അതെല്ലാം എനിക്ക് നേടിതന്നത് ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂളാണ്. എന്റെ അറിവിന്റെ ഉമ്മയും ഉപ്പയും ഗുരുനാഥനും ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂളാണ്. എനിക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചു തന്ന ഓരോ അധ്യാപകരെയും ഞാനിപ്പോള്‍ ഓര്‍ക്കുന്നു. ഒന്നാം ക്ലാസ്സില്‍ എനിക്ക് തറ എന്നും പറ എന്നും പഠിപ്പിച്ചുതന്ന മൗലവി മാഷ്, ആ ഗുരുനാഥന്റെ കൈ കൊണ്ടാണ് ഞാന്‍ മലയാളത്തിലെ അക്ഷരങ്ങള്‍ തൊട്ടത്. ഞങ്ങള്‍ മാങ്ങാട് മൊയിലാര്‍ച്ച എന്നു വിളിക്കുന്ന ഉസ്താദാണ് അലിഫും ബാഹും എഴുതിപ്പിച്ച് അറബി അക്ഷരങ്ങളെ തൊടാന്‍ പഠിപ്പിച്ചത്. രണ്ടാം ക്ലാസ്സില്‍ കവിത ചൊല്ലാന്‍ പഠിപ്പിച്ചു കൊണ്ട് കോരന്‍ മാഷ് എന്നെ ഭാഷ ഒരു താളംകൂടിയാണെന്ന് ബോധ്യപ്പെടുത്തി. മൂന്നാം ക്ലാസ്സില്‍ കണക്കിന്റെ മായാജാലത്തിലേക്ക് വഴിതുറന്ന് തന്ന മാഷിന്റെ പേര് എനിക്കറിഞ്ഞു കൂടാ. ഇടയ്ക്കിടെ തേള്‍ കുത്തിയതുപോലെ തുടയില്‍ നുളളുന്നതുകൊണ്ട് ആരും അദ്ദേഹത്തിന്റെ പേരു പോലും അറിയാന്‍ ശ്രമിച്ചില്ല. ഇടയ്ക്കിടെ ശ്രീധരന്‍ മാഷ് വന്നു ഞക്കള്‍ക്ക് പല കാര്യങ്ങളും പറഞ്ഞ് തന്നു. പൊതു വിഞ്ജാനമായിരിക്കണം. അദ്ദേഹത്തിന് പാട്ടും നാടകവും അറിയാമെന്ന് ഞങ്ങള്‍ അടക്കം പറഞ്ഞു. അദ്ദേഹം മുടി സ്റ്റൈലില്‍ ചീകി വെച്ചിരിക്കുന്നത് കൊണ്ട് ഞങ്ങള്‍ രഹസ്യമായി അദ്ദേഹത്തെ ഹീറോ എന്ന് വിളിച്ചു. ഗോപാലന്‍ മാഷായിരുന്നു ഞങ്ങളുടെ ആദി ഗുരു. ചുമലില്‍ ഒരു ഷാളുമിട്ട് ഖദര്‍ കുപ്പായവും ധരിച്ച് ഗോപാലന്‍ മാഷ് ഭീഷ്മാപിതാവിനെപ്പോലെ എല്ലാ അധ്യാപകര്‍ക്കും വഴികാട്ടിയായി. നാലാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ഞാന്‍ ഗോപാലന്‍ മാഷുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായി. കാരണം വളരെ ചെറുതാണ്. ക്ലാസില്‍ അദ്ദേഹം പ്രഭാതം എന്ന പദത്തിന്റെ വിപരീതം ചോദിച്ചു. ഞാന്‍ മാത്രം പ്രദോഷം എന്ന പറഞ്ഞു. ബാക്കി കുട്ടികള്‍ക്കെല്ലാം ഞാന്‍മൂലം അടികിട്ടി. എന്റെ തൊട്ടപ്പുറത്തിരിക്കുന്ന എം.കെ. മൊയ്തു (എം. കെ. മൊയ്തുവിനെ മൗലവി മാഷ് 'എം.കെ എടാ ഹമുക്കേ' എന്നാണ് വിളിക്കുക) എന്നെ അപ്പോള്‍തന്നെ നുള്ളി. ''നിന്നെ കൊണ്ടാണ് ഞങ്ങള്‍ക്ക് അടികിട്ടിയത്. ഇനി പഠിച്ചുവന്നാല്‍ കിട്ടും എന്റെ വക അടി '' അന്നുമുതല്‍ അറിയാവുന്ന ഉത്തരം രഹസ്യമായി പറഞ്ഞുകൊടുക്കാമെന്ന കരാറായി. മൊയ്തു എന്റെ ചങ്ങാതിയായി. ഞങ്ങളുടെ വളപ്പിലെ കാടമാവില്‍ നിന്നും മാങ്ങ എറിഞ്ഞു വീഴ്ത്തിയാല്‍ ആദ്യം കിട്ടുന്നത് എനിക്കാണ് തരിക. കരാറിന് ശേഷമാണ് ഈ ഇടപാട്. ഒരുദിവസം പത്രങ്ങളില്‍ വന്ന കുറെ ചിത്രങ്ങള്‍ വെട്ടിയെടുത്ത് ഒരുപുസ്തകത്താളില്‍വെച്ച് ക്ലാസില്‍ കൊണ്ടുപോയി. ഗോപാലന്‍ മാഷ് അതുകണ്ടു. അതില്‍ ഒരു പശുവിന്റെയും കിടാവിന്റെയും ചിത്രമുണ്ടായിരുന്നു. മാഷ് ആ ചിത്രം നോക്കി എന്നോട് ചോദിച്ചു.
''ഇതിന് എത്ര കുറ്റി പാല് കിട്ടൂടോ'' 
കുറ്റിയും കണക്കും എനിക്കറിഞ്ഞുകൂടായിരുന്നു. മാഷ് ചിത്രങ്ങളെല്ലാം നോക്കിയതിന് ശേഷം കുറെക്കൂടി ചിത്രങ്ങള്‍ ചേര്‍ത്ത് ഒരു പുസ്തകത്തില്‍ ഒട്ടിച്ചുകൊണ്ടുവരാന്‍ പറഞ്ഞു. നോമ്പുകാലം വന്നപ്പോള്‍ ഞാന്‍ ആ ചിത്രങ്ങള്‍ സുരക്ഷിതമായിരിക്കാന്‍ വാതിലിന്റെ മേപ്പടിയില്‍വെച്ചു. പെരുന്നാള്‍ കഴിഞ്ഞുനോക്കുമ്പോള്‍ അതെല്ലാം ചിതല്‍ തിന്നുപോയിരുന്നു. അന്നുഞാന്‍ കരഞ്ഞുകൊണ്ടാണ് സ്‌കൂളില്‍ പോയത്. ഗോപാലന്‍മാഷ് ക്ലാസില്‍വന്നു ചോദിച്ചു.
''എന്താടോ കരയ്ന്നത്? ''
''എന്റെ പയ്യിന്റെ ചിത്രം ചെതല് തിന്നു സേര്‍ ''
''അയ്‌നെന്താടോ നമ്മക്ക് വേറെ പയ്യൂനെ വാങ്ങിക്കാലോ, എന്നിട്ട് പയ്യൂനെക്കൊണ്ട് ചെതലിനെ തിന്നിക്കാലോ''
അതുകേട്ടപ്പോള്‍ വലിയ ആശ്വാസമായി. നാലാം ക്ലാസ് അവസാനിക്കുന്നതിന് മുമ്പ് ഞങ്ങള്‍ മറ്റൊരു ആല്‍ബമുണ്ടാക്കി. മാഷുടെ മുന്നില്‍ വെച്ചു. നാലാം ക്ലാസ്സ് പാസ്സായി ഉദുമ ഹൈസ്‌ക്കൂളിലേക്ക് അഞ്ചില്‍ ചേരാന്‍ പോകുമ്പോള്‍ ഗോപാലന്‍ മാഷ് എന്റെ ഉപ്പയോട് പറഞ്ഞു. 
''ജോനെ പഠിപ്പിക്കണം മൊയ്ച്ച. മാഷായി വന്നാല്‍ നമ്മളെ സ്‌കൂളിലെന്നെ പണി കിട്ട്വല്ലോ, ജോനി നല്ലോണം എയ്താനറിയാ''
അഞ്ചാം ക്ലാസില്‍വെച്ച് ഞാന്‍ ആദ്യത്തെ കഥ എഴുതി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ കൈയെഴുത്ത് മാസികയില്‍ പ്രസിദ്ധം ചെയ്തപ്പോള്‍ ഞാനോര്‍ത്ത് എന്റെ അഭിവന്ദ്യഗുരുനാഥന്‍ ഗോപാലന്‍ മാസ്റ്ററെയാണ്. ഇന്ന് ഞാന്‍ കഥയും, ലേഖനവും, നോവലും, തിരക്കഥയും എഴുതുന്നു. ചിത്രം വരയ്ക്കുന്നു, ഫോട്ടോ ഗ്രാഫി ചെയ്യുന്നു. ഉദുമ ഇസ്ലാമിയ സ്‌കൂളിന്റെ ക്ലാസ്സ് മുറികളില്‍ നിന്ന് ഞാന്‍ കേട്ട ഗുരുവചനങ്ങള്‍ എനിക്കായി ഒരുക്കിത്തന്ന സര്‍ഗാത്മകതയുടെ ഈ ലോകം എപ്പോഴും എന്റെ കൂടെയുണ്ട്. 
'മഹല്ല്' എന്ന നോവലിന് മാമ്മന്‍ മാപ്പിള അവാര്‍ഡ് കിട്ടിയപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ എനിക്ക് സ്വീകരണം തന്നത് ഉദുമ ഇസ്ലാമിയ സ്‌കൂളില്‍ വെച്ചാണ്. ഞാന്‍ പഠിച്ച മഹത്‌വിദ്യാലയത്തിലെ ഗുരുനാഥന്‍ എനിക്ക് വിജയത്തിന്റെ സാക്ഷ്യപത്രങ്ങള്‍ തന്ന അതേ നാലാംക്ലാസില്‍ വെച്ച്. ഏത് എഴുത്തുകാരനും ആഗ്രഹിക്കുന്നതാണ്. ബഷീര്‍ ദ മേന്‍ എന്ന ഡോക്യുമെന്ററിക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ഉദുമ വെങ്കിട്ടരമണ ടാക്കീസില്‍ അത് പ്രദര്‍ശിപ്പിച്ച് എനിക്കൊരു സ്വീകരണം നല്‍കിയപ്പോള്‍ ആനയിക്കുന്ന ഘോഷയാത്രയില്‍ ഉദുമ ഇസ്ലാമിയ സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരുമുണ്ടായിരുന്നു. അതുതന്ന അഭിമാനം ചെറുതല്ല.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വേദനിപ്പിക്കുന്ന ഒരനുഭവമുണ്ടായി. രാവിലെ നടക്കുന്ന മദ്രസ്സ ക്ലാസില്‍ ഞങ്ങള്‍ കുറെ കുട്ടികള്‍ മാങ്ങാട് മൊയിലാര്‍ച്ച പറഞ്ഞ ഗൃഹപാഠം ചെയ്യാതെവന്നു. സ്ലേറ്റില്‍ എഴുതാനാണ് പറഞ്ഞത്. രണ്ട് കുട്ടികള്‍ മാത്രമേ. എഴുതിയിരുന്നുള്ളു. മാങ്ങാട് മൊയിലാര്‍ച്ചായുടെ തൊട്ടുപിറകിലാണ് ഞാന്‍ റെയില്‍വേ കട്ടിങ്ങ് ഇറങ്ങി റെയില്‍ കടക്കുക. മിക്കപ്പോഴും അദ്ദേഹം എന്തെങ്കിലും പറയുന്നുണ്ടാകും. ആരോടാണ് പറയുന്നതെന്നറിയില്ല. ചിലപ്പോള്‍ ഉച്ചത്തില്‍ ആക്രോശിക്കും. മാങ്ങാട് നിന്നുവരുന്ന കുട്ടികളില്‍ ചിലര്‍ അദ്ദേഹത്തിന് തലക്ക് സുഖമില്ലെന്ന് പറയാറുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിന്നാലെ നടക്കുമ്പോള്‍ ഭയം തോന്നും. 
മഴക്കാലമായിരുന്നു. കണ്യാളങ്കരയിലെ തോട് നിറഞ്ഞൊഴുകിയിരുന്നു. ഞാന്‍ വീട്ടില്‍ നിന്ന് തോട്ടിന്നടുത്തെത്തിയപ്പോള്‍ റെയില്‍വേ കട്ടിങ്ങിനുമുകളില്‍ തുര്‍ക്കിത്തൊപ്പി വെച്ച് കാലന്‍കുടയുമായി മൊയിലാര്‍ച്ച. എനിക്ക് ഒറ്റയ്ക്ക് തോട് കടയ്ക്കാന്‍ കഴിയില്ല. അദ്ദേഹം മുന്നോട്ടാഞ്ഞ് എന്നെ എടുത്തുകടത്തി. ഞാന്‍ പിന്നാലെ നടന്നു. അപ്പോള്‍ അദ്ദേഹം സ്വയം സംസാരിക്കാന്‍ തുടങ്ങി. എനിക്ക് പേടിയായി. സ്‌കൂളിലെത്തിയപ്പോള്‍ കാണുന്നത്, പിറകിലെ ഗ്രൗണ്ട് മഴപെയ്ത് നിറഞ്ഞിരിക്കുന്നു. സ്‌കൂള്‍ വാതില്‍ക്കല്‍വരെ വെള്ളമെത്തി. കഞ്ഞിപ്പുര പകുതി മുങ്ങിയിരിക്കുന്നു. സ്‌കൂളിന്നകം ഇരുണ്ട് രാത്രിയായപോലെ. 
മാങ്ങാട് മൊയിലാര്‍ച്ച ഗൃഹപാഠം എഴുതാത്തവരെ എഴുന്നേല്‍പ്പിച്ചുനിര്‍ത്തി. ഓരോരുത്തരുടെയും സ്ലേറ്റുകള്‍ അദ്ദേഹം വാങ്ങി. ഇരുപതിലധികം സ്ലേറ്റുകള്‍ മേശപ്പുറത്ത് അട്ടിവെച്ചു. പിന്നെ അതെടുത്ത് ജനലിന്നടുത്തേയ്ക്ക് നീങ്ങി. ജനലിലൂടെ അദ്ദേഹം സ്ലേറ്റുകള്‍ ഓരോന്നായി നിറഞ്ഞുകവിഞ്ഞ ഗ്രൗണ്ടിലേക്കെറിഞ്ഞു. സ്ലേറ്റുകള്‍ തീര്‍ന്നപ്പോള്‍ അദ്ദേഹം തുറിച്ച കണ്ണുകളോടെ ഞങ്ങളെ നോക്കി അട്ടഹസിച്ചു. ഞങ്ങള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. അപ്പോഴേക്കും നാട്ടുകാര്‍ സ്‌കൂളിലേക്ക് ഓടിക്കൂടി. മാങ്ങാട് മൊയിലാര്‍ച്ചയുടെ അട്ടഹാസം നിന്നു. പിന്നെ കരച്ചിലായി. അതോടെ ഞങ്ങളുടെ കരച്ചില് നിന്നു.
'' യാ അള്ളാ ... ഞാനെന്താ ചെയ്‌തേ'' എന്നുപറഞ്ഞ് കൊണ്ട് മാങ്ങാട് മൊയിലാര്‍ച്ച തലയില്‍ കൈവെച്ച് ക്ലാസില്‍ കുത്തിയിരുന്നു. 
രക്ഷിതാക്കള്‍ ഓടിയെത്തി. ഒരാള്‍ ബാബുവിന്റെ പീടികയില്‍പോയി ഒരു തോര്‍ത്തുമായി വന്നു. വസ്ത്രങ്ങള്‍ അഴിച്ച് തൊപ്പി ഊരിവെച്ച് മൊയിലാര്‍ച്ച് തോര്‍ത്തുടുത്തു. 
''വെള്ളത്തിലെറങ്ങി മക്കളെ സ്ലേറ്റെടുത്ത് കൊട് '' ആരോ പറഞ്ഞു.
പിന്നെ ഞങ്ങള്‍ കണ്ടത് വെള്ളത്തിലേക്ക് ചാടി സ്ലേറ്റുകളുമായി മടങ്ങിവന്ന മാങ്ങാട് മൊയിലാര്‍ച്ചയെയാണ്. അപ്പോഴും ഞങ്ങളെല്ലാം കരഞ്ഞു. സ്ലേറ്റുകള്‍ ഓരോന്നും ഞങ്ങളെ ഏല്‍പ്പിച്ച്, വസ്ത്രം മാറി, തൊപ്പിയെടുത്ത് വെച്ച്, കാലന്‍ കുടയുമായി കുനിഞ്ഞ മുഖത്തോടെ നിശ്ശബ്ദനായി മാങ്ങാട് മൊയിലാര്‍ച്ച പടിയിറങ്ങിപ്പോയി. ആ കാഴ്ച എന്നെ വേദനിപ്പിച്ചു. കുറെക്കാലം അദ്ദേഹം വന്നില്ല.
റെയില്‍വേ കട്ടിങ്ങില്‍ എത്തുമ്പോള്‍ ഞാന്‍ മാങ്ങാട് മൊയിലാര്‍ച്ച വരുന്നുണ്ടോ എന്ന് നോക്കും. അദ്ദേഹം ഉണ്ടാവണെ എന്ന് പ്രാര്‍ത്ഥിക്കും. ആരോ പറഞ്ഞു അദ്ദേഹത്തെ ചികിത്സിക്കാന്‍ മംഗലാപുരത്ത് കൊണ്ടുപോയിരിക്കുകയാണെന്ന്. എത്രയോ കാലം എന്റെ മനസ്സില്‍ മൊയിലാര്‍ച്ച വെള്ളത്തില്‍ മുങ്ങിത്താണ് സ്ലേറ്റ് എടുത്ത് വരുന്ന വേദനിപ്പിക്കുന്ന ചിത്രം വ്രണമായി കിടന്നു. മാനസീകാസ്വാസ്ഥ്യമുള്ള ആ മനുഷ്യനെ അങ്ങനെ ശിക്ഷിക്കരുതായിരുന്നുവെന്ന് അന്ന് എന്റെ മനസ്സ് പറഞ്ഞത് തന്നെ ഇന്നും പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ മാങ്ങാട് മൊയിലാര്‍ച്ചയെ വഴിയില്‍ വെച്ചുകണ്ടു. പിറുപിറുക്കലില്ല, അട്ടഹാസമില്ല. പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം എന്നെ നോക്കി പറഞ്ഞു. '' ഈ ദുനിയാവിന് ബിലാഖാ മോനെ'' ആ ഗുരു പഠിച്ച ജീവിതത്തിന്റെ പാഠങ്ങളെന്തെന്ന് ഞാനറിഞ്ഞു.

Sketch from Magazine Padabhedham - Varayum Moziyum (May 2016)