--

--
ഈ പംക്തിക്ക് ഒപ്പുമരം എന്നു പേരിടുമ്പോള്‍ എന്‍ഡോസള്‍ ഫാന്റെ ആഗോള നിരോധനത്തിനായി കാസര്‍ക്കോട്ടുയര്‍ത്തിയ ഒപ്പുമരത്തിന്റെ ഓര്‍ മ്മ എനിക്ക് തുണയുണ്ട്. സാമൂഹ്യദ്രോഹികള്‍ വിഷം വെച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടും അതിജീവിച്ച ഒരു മഞ്ഞ വാകമരമാണ് അന്ന് ഒപ്പുമരമാ യത്. അതിജീവനത്തിന്റെ കരുത്തുള്ള ആ പ്രതീകം അന്ന് നമുക്ക് എന്‍ഡോസള്‍ഫാന്റെ നിരോധനം കൊണ്ടുവന്നു തന്നു. ഒരേ സമയം നമ്മുടെ പ്രതിരോധത്തിന്റെ കയ്യൊപ്പും എന്‍ഡോ സള്‍ഫാന്‍ ഇരകളുടെ വേദനകള്‍ ഒപ്പിയെടുക്കുന്ന ആര്‍ജ്ജവവും ഒപ്പുമരവും ആവാഹിച്ചു. പിന്നീട് കാസര്‍ക്കോട്ടെ എത്രയോ സമരങ്ങള്‍ ഒപ്പുമരച്ചുവട്ടില്‍ അരങ്ങേറി.

Tuesday 30 May 2017

ഒപ്പുമരം

ഈ പംക്തിക്ക് ഒപ്പുമരം എന്നു പേരിടുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എന്‍ഡോസള്‍ ഫാന്റെ  ആഗോള നിരോധനത്തിനായി കാസര്‍ക്കോട്ടുയര്‍ത്തിയ ഒപ്പുമരത്തിന്റെ ഓര്‍ മ്മ എനിക്ക് തുണയുണ്ട്. സാമൂഹ്യദ്രോഹികള്‍ വിഷം വെച്ച്  കൊല്ലാന്‍ ശ്രമിച്ചിട്ടും അതിജീവിച്ച ഒരു മഞ്ഞ വാകമരമാണ് അന്ന് ഒപ്പുമരമാ യത്. അതിജീവനത്തിന്റെ കരുത്തുള്ള ആ പ്രതീകം അന്ന് നമുക്ക് എന്‍ഡോസള്‍ഫാന്റെ നിരോധനം കൊണ്ടുവന്നു തന്നു. ഒരേ സമയം നമ്മുടെ പ്രതിരോധത്തിന്റെ കയ്യൊപ്പും എന്‍ഡോ സള്‍ഫാന്‍ ഇരകളുടെ വേദനകള്‍ ഒപ്പിയെടുക്കുന്ന ആര്‍ജ്ജവവും ഒപ്പുമരവും ആവാഹിച്ചു. പിന്നീട് കാസര്‍ക്കോട്ടെ എത്രയോ സമരങ്ങള്‍ ഒപ്പുമരച്ചുവട്ടില്‍ അരങ്ങേറി. ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ ഒപ്പുമരം
Oppumaramസാര്‍വ്വലൗകികമായ കാഴ്ച ഒരു പ്രതീകമായി ത്തീരുന്ന ഇതേ കാലത്തു തന്നെയാണ് അത്യ ന്തം ഹിംസാത്മകമായ വെട്ടിക്കൊലകള്‍ അര ങ്ങേറുന്നതും. കാസര്‍ക്കോട്ടെ എന്‍ഡോസള്‍ ഫാന്‍ തളിയുടെ ഫലമായി കഴിഞ്ഞ രണ്ടര ദശകത്തില്‍ മരിച്ചവരുടെ ശരീരത്തില്‍ കീട നാശിനി വികൃതമുദ്രകള്‍ ചാര്‍ത്തിയിരുന്നെ ങ്കിലും അവയ്ക്ക് വെട്ടിക്കൊല എന്ന പ്രയോഗം ശരിയാവില്ല. നിശ്ശബ്ദമായി, സാവധാനം കൊല്ലുന്ന ഒരു ആന്തരിക കൊലപാതകമാ യിരുന്നു അവയെങ്കില്‍ കണ്ണൂരിലെ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരന്റെ കാര്യത്തില്‍ നാം കണ്ടത് ‘വെട്ടിക്കൊല’യുടെ അതിപ്രാകൃതമായ ചെയ്തികളാണ്.  കീടനാശിനികള്‍ ആധുനിക കാലഘട്ടത്തിന്റെ സൃഷ്ടികളാണ്. അവയില്‍ പൊതുവെ നാഗരികതയുടെ പരിഷ്‌കൃത മുദ്രകള്‍ ഉണ്ടെന്നാണ് സ്വാമിനാഥനെപ്പോലു ള്ളവര്‍ കൃഷിക്കാരെ പഠിപ്പിച്ചിട്ടുള്ളത്. ആ സിദ്ധാന്തപാഠത്തെപ്പോലും കാസര്‍ക്കോട്ടെ ഇരകളുടെ ശരീരത്തിലെ മുദ്രകള്‍ തോല്പിച്ചുകളഞ്ഞത് നാം മധുരാജിന്റെയും മറ്റും ചിത്ര ങ്ങളിലൂടെ കണ്ടു കഴിഞ്ഞു. ലോക സംസ്‌കാരത്തിന്റെ മുമ്പില്‍ മലയാളി പരിഷ്‌കൃതസമൂഹം സമര്‍പ്പിച്ച ഏറ്റവും ശാസ്ത്രബദ്ധമായ പുരോഗമന ജൈവ ബിംബങ്ങളായിരുന്നു അവ. എന്നാല്‍ അതിനേയും തോല്‍പ്പിക്കുന്ന വിധത്തിലാണ് കേരളത്തില്‍, പ്രത്യേകിച്ച് മലബാ റില്‍ ‘വെട്ടിക്കൊലകളു’ടെ ശൃംഖലകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഷുക്കൂറിന്റെ വെട്ടിക്കൊ ല നടന്ന ദിവസം കോഴിക്കോട് നഗരത്തിലെ പൊറ്റമ്മലിലൂടെ വീട്ടുസാധനങ്ങളുമായി ഞാന്‍ ഒരു വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് എന്റെ മൊബൈല്‍ ശബ്ദിച്ചു. ‘സര്‍ , കണ്ണൂരിലെ ഒരു പത്രമാഫീസില്‍നിന്നാണ് വിളിക്കുന്നത്, സാറിന്റെ ഒരു പ്രതികര ണം വേണം’. തുടര്‍ന്ന് ഷുക്കൂറിന്റെ കൊലയെപ്പറ്റിയുള്ള വളരെ ഹിംസാത്മകമായ ഒരു വിവ രണം ആ പത്രപ്രവര്‍ത്തകന്‍ എനിക്ക് തന്നു. അയാള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ മറുപടി പറ യാന്‍ പറ്റാത്ത വിധം ഞാന്‍ വിവശനായിരുന്നു. ഞാന്‍ അയാളോട് പത്തുമിനിറ്റ് കഴിഞ്ഞ് വിളിക്കാന്‍ പറഞ്ഞു. ഞാന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ എന്നെ ശ്രദ്ധിക്കുക യായിരുന്നു.
അയാള്‍ പറഞ്ഞു: ‘ഞങ്ങളിത് നേരത്തെ അറിഞ്ഞിരുന്നു. സാറെന്തിനാണ് തളര്‍ന്നുപോയത്. കണ്ണൂര്‍ ഇതൊക്കെ സാധാരണയല്ലേ.’
‘ആ കൊലപാതകം ചെയ്തതിലെ രീതി…. അതെന്നെ ……….’ ഞാന്‍ പറഞ്ഞു തീരുന്നതിനു മുമ്പ് ഡ്രൈവര്‍ ഇടപെട്ടു.
‘പണ്ട് ജയകൃഷ്ണനെ വെട്ടിക്കൊന്നതും ഇതുപോലെയല്ലേ….’

മലയാളിയുടെ ചരിത്രബോധത്തെപ്പറ്റി ഒരധ്യാപകനായ ഞാന്‍ സംശയാലുവാണ്.  എന്നാല്‍ വെട്ടിക്കൊലകളുടെ കാര്യത്തില്‍ മലയാളിയുടെ ചരിത്രബോധം അപാരമാണെന്ന് പിന്നീടുള്ള ഡ്രൈവറുടെ സംസാരം എന്നെ ബോധ്യപ്പെടുത്തി. അപ്പോഴേക്കും പത്തുമിനിറ്റായി. വീണ്ടും പത്രമാഫീസില്‍ നിന്നും വിളി വന്നു. അപ്പോള്‍ ഡ്രൈവര്‍ പറയുകയാണ് : ‘സാര്‍ എഴുത്തുകാരനാണ് അല്ലേ? മനസ്സിലായി – പ്രതികരണം പറയാതിരിക്കാനായിരിക്കും പത്തുമിനിറ്റ് കഴിഞ്ഞ് വിളിക്കാന്‍ പറഞ്ഞത്. മരണത്തിന് ജാതിയില്ല സാര്‍ …..’

അയാളുടെ അന്ധവിശ്വാസങ്ങള്‍ക്കകത്ത് ചില ശരികളു ണ്ടെന്ന് എനിക്കറിയാമായിരുന്നു. അന്ന് ആ കൊലപാത കത്തെക്കുറിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു പത്രത്തില്‍ അച്ചടിച്ചുവന്നു. ‘ഏറ്റവും ആധുനികമായ ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പൈശാചികമായ വെട്ടി ക്കൊല’ എന്നാണ് ഞാനതിനെ വിശേഷിപ്പിച്ചത്. സൈബര്‍ ക്രൈം എന്നതിന്റെ ശീര്‍ഷാസനരൂപം. പത്രത്തില്‍ വന്ന എന്റെ പ്രസ്താവനക്കും പ്രതികരണമുണ്ടായി. അജ്ഞാത നായ ഒരാളുടെ സന്ദേശം ആ വെട്ടിക്കൊലയെ ന്യായീകരി ക്കാത്തതില്‍ എന്നെ കുറ്റപ്പെടുത്തിയപ്പോള്‍ എനിക്ക് വലിയ ആധിയായി. തുടര്‍ന്നാണ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം വരുന്നത്. ആ വാര്‍ത്ത വന്ന ദിവസം രാവി ലെ മകനുമായി പരീക്ഷാഹാളിലേക്ക് പോവുകയായിരുന്നു ഞാന്‍ . കൊല കാരണം ഹര്‍ ത്താല്‍ . പരീക്ഷ നീട്ടിവെച്ചു.  ഈ കൊലയ്ക്ക് മുമ്പുള്ള പൈലറ്റ് കൊലകളെക്കുറിച്ച് ചരിത്ര ബോധമുണ്ടായിരുന്നതുകൊണ്ട് പിന്നീട് വരുന്ന കൊലകളെപ്പറ്റിയാണ് മനസ്സ് വീണ്ടും ആധി പൂണ്ടത്. മേയ് പത്തിന് ഒപ്പുമരച്ചുവട്ടില്‍ എഴുപതിലധികം സാംസ്‌കാരിക പ്രവര്‍ത്തകര്‍ (കെ. വേണു, സിവിക് ചന്ദ്രന്‍ , അജിത, സി.ആര്‍. നീലകണ്ഠന്‍ , എന്‍. പ്രഭാകരന്‍ , കല്പറ്റ നാരായ ണന്‍ , പ്രകാശ് ബാരെ, എം.ജി. ശശി തുടങ്ങി…..) ഒത്തു കൂടിയപ്പോള്‍ അവരുടെ മനസ്സി ലും ഈ ആധിയുണ്ടായിരുന്നു. ആ പ്രതിരോധമരത്തില്‍ പതിഞ്ഞ ഒപ്പുകള്‍ എങ്ങനെയാ ണോ ഒരു ജനതയ്ക്ക് വിഷനിരോധനത്തിന്റെ സമാശ്വാസം കൊണ്ടുവന്നത് അതുപോലൊരു സമാശ്വാസം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വീണ്ടും ലഭ്യമായി. പ്ലാന്റേഷന്‍ കോര്‍പ്പറേ ഷന്‍ ആശ്വാസധനത്തിന്റെ പകുതി 87 കോടി വഹിക്കാമെന്നേറ്റ് സ്വയം കുറ്റം സമ്മതിച്ചു. 27 കോടി  കാസര്‍കോട് കളക്ടര്‍ക്ക് ഉടന്‍ കൈമാറുകയും ചെയ്തു. പക്ഷേ ടി.പി.യുടെ കൊല അവശേഷി പ്പിച്ച ആധികള്‍ അപരിഹാര്യയമായി നില്‍ക്കുന്നു. ഈയൊരു ആധിയോടെ യാണ് ഞാന്‍ ജൂലായ് 3ന് തൃശൂരില്‍ കോവിലന്‍ അനുസ്മരണത്തിനു പോയത്. സംഘാടകര്‍ എനിക്കുതന്ന പുസ്തകം പാഠഭേദം പ്രസിദ്ധീകരിച്ച കോവിലന്റെ ‘നാമൊരു ക്രിമിനല്‍ സമൂഹം’ എന്നതാണ്.  ആ പുസ്തകം വാങ്ങുമ്പോള്‍ എന്റെ കൈകള്‍ വിറച്ചു.
ഷുക്കൂറിന്റെയും, ടി.പി.യുടേയും വെട്ടുമുദ്രക ളേറ്റ മൃദദേഹങ്ങള്‍ കണ്‍മുമ്പില്‍ തെളിഞ്ഞു. വിശപ്പിനെപ്പറ്റി ഏറ്റവും കൂടുതല്‍ എഴുതിയ കോവിലന്‍ , ‘മനുഷ്യന്റെ ജീവിതം നിര്‍ണാ യകമായി നിയന്ത്രിക്കുന്നത് കാമമല്ല വിശപ്പാണ്’ എന്നെഴുതിയ കോവിലന്‍ , അവ സാന നാളുകളില്‍ എഴുത്തച്ഛന്‍ പുരസ്‌കാരം വാങ്ങുമ്പോള്‍ നടത്തിയ പ്രസിദ്ധമായ പ്രസം ഗത്തില്‍ (ഞാനത് കേന്ദ്രസാഹിത്യ അക്കാദ മിക്ക് വേണ്ടി ചെയ്ത ഡോക്യുമെന്ററിയില്‍ പകര്‍ത്തിയിട്ടുണ്ട്.) ‘ഈ ഹിംസയില്‍ എനി ക്ക് പങ്കില്ല’ എന്നു കോവിലന്‍ പറഞ്ഞതും ഞാന്‍ ഓര്‍ത്തു. ഒരുപക്ഷേ കോവിലന്‍ ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ വിശപ്പിന്റെ സ്ഥാനത്ത് ഈ ക്രിമിനലിസത്തെപ്പറ്റി ഈ ഹിംസയെപ്പറ്റി എഴുതേണ്ടി വരുമായിരുന്നു.
കോവിലന്‍ എഴുതി:
ശ്രീ കേളപ്പന്‍, പിന്നെ നാരായണ ഗുരുദേവന്‍ , വിവേകാനന്ദന്‍ , ശ്രീരാമകൃഷ്ണപരമഹംസന്‍ , മഹാത്മാഗാന്ധി…..
എന്നിട്ടും എന്തേ ഈ നാട് – ഈ രാഷ്ട്രം ഇങ്ങനെ ആയിത്തീര്‍ന്നത്? ക്രിമിനലുകള്‍ക്കേ ജീവി ക്കാന്‍ പറ്റൂ എന്നാവുമോ സത്യാവസ്ഥ. ആകാന്‍ വയ്യ, മനുഷ്യന്‍ ജീവിക്കണം. പക്ഷേ, ഇവി ടെ വിരാജിക്കുന്നത് ക്രിമിനലുകളാണെന്നേ പറയാവൂ.
We are a criminal Society?
കോവിലന്റെ സാക്ഷ്യങ്ങള്‍ അര്‍ത്ഥവത്താണ്. ഓര്‍മവരുന്നത് നാസികളുടെ തടങ്കല്‍ പാള യത്തിലെ അനുഭവങ്ങള്‍വച്ച്  Elie Wi-esel തന്റെ night എന്ന ഗ്രന്ഥത്തില്‍ പറഞ്ഞതു പോലെ Terror is mightier than hunger എന്ന വാക്യമാണ്. 
ഒരു ക്രിമിനല്‍ സമൂഹത്തെ കൗണ്‍സില്‍ ചെയ്‌തെടുക്കാനുള്ള ഒപ്പു മരങ്ങള്‍ ഉണ്ടായേ പറ്റൂ.