--

--
ഈ പംക്തിക്ക് ഒപ്പുമരം എന്നു പേരിടുമ്പോള്‍ എന്‍ഡോസള്‍ ഫാന്റെ ആഗോള നിരോധനത്തിനായി കാസര്‍ക്കോട്ടുയര്‍ത്തിയ ഒപ്പുമരത്തിന്റെ ഓര്‍ മ്മ എനിക്ക് തുണയുണ്ട്. സാമൂഹ്യദ്രോഹികള്‍ വിഷം വെച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടും അതിജീവിച്ച ഒരു മഞ്ഞ വാകമരമാണ് അന്ന് ഒപ്പുമരമാ യത്. അതിജീവനത്തിന്റെ കരുത്തുള്ള ആ പ്രതീകം അന്ന് നമുക്ക് എന്‍ഡോസള്‍ഫാന്റെ നിരോധനം കൊണ്ടുവന്നു തന്നു. ഒരേ സമയം നമ്മുടെ പ്രതിരോധത്തിന്റെ കയ്യൊപ്പും എന്‍ഡോ സള്‍ഫാന്‍ ഇരകളുടെ വേദനകള്‍ ഒപ്പിയെടുക്കുന്ന ആര്‍ജ്ജവവും ഒപ്പുമരവും ആവാഹിച്ചു. പിന്നീട് കാസര്‍ക്കോട്ടെ എത്രയോ സമരങ്ങള്‍ ഒപ്പുമരച്ചുവട്ടില്‍ അരങ്ങേറി.

Saturday 3 June 2023

കളിയച്ഛന്റെ കാല്പാടുകൾ .

 


സമസ്ത കേരളം പി.ഒ, സ്വയം സ്വീകരിച്ച പി.കുഞ്ഞിരാമൻ നായരുടെ കാല്പാടുകൾ കൊണ്ടും കവിതകൾ കൊണ്ടും അനുഗ്രഹീതമാണ് കേരളം 1972 ൽ ഇറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ 1997 വരെ പുതിയ പതിപ്പിറങ്ങാതെ കിടന്നു പി.സ്മാരകട്റ സ്റ്റാണ് 1997 ൽ ആ ആത്മകഥ വീണ്ടും പ്രകാശനം ചെയ്തത്. 

വായനക്കാർക്ക് അത് വലിയ അനുഗ്രഹമായ കവിയുടെ റദ്ദ് ചെയ്യപ്പെട്ട ജീവിതമാണ് മലയാളി കവിയുടെ കാല്പാടുകളുടെ പുതിയ പതിപ്പിലൂടെ വീണ്ടെടുത്തത്. ആ പുസ്തകത്തിന്റെ ആമുഖത്തിൽ ട്രസ്റ്റ് ചെയർമാനായ സുകുമാർ അഴീക്കോട് കവിയുടെ ഗ്രാമമായി എഴുതിയത് വെള്ളിക്കോണം എന്നാണ്. 15-5-97 ൽ എഴുതിയ ആ ആമുഖം വായിച്ചപ്പോൾ തെറ്റ് കണ്ടെത്തി തിരുത്താൻ ശ്റമിച്ച ഒരാളാണ് ഞാൻ.. വെള്ളിക്കോത്ത് എന്നതാണ് പി.യുടെ ഗ്രാമത്തിന്റെ ശരിയായ പേര്. സമസ്ത കേരളം. പി.ഒ (ഡി വിനയചന്ദ്രന്റെ കവിത ) ആയ കവിക്ക് ഇതൊരു തെറ്റായി തോന്നാൻ ഇടയില്ല. 

പ്രതിഷേധത്തോടെ തെറ്റ് തിരുത്താനാവശ്യപ്പെട്ട് ഡി.സിക്ക് ഞാനൊരു കത്തയച്ചു. ആരും തിരുത്തിയില്ല. വെള്ളിക്കോത്തെ വീടിന്റെ വരാന്തയിൽ അദ്ദേഹത്തിന്റെ അച്ഛൻ ഇരിക്കാറുള്ള ചാരുകസേല ഞാൻ കണ്ടിട്ടുണ്ട്. ഫോട്ടോ എടുത്തിട്ടുണ്ട്. ടി. ഉബൈദിന്റെ തളങ്കരയും ഗോവിന്ദ പൈയുടെ മഞ്ചേശ്വരവും , കിഞ്ഞണ്ണറായി യുടെ കയ്യാറും , നടുത്തോപ്പിൽ അബ്ദുല്ലയും പോലെ പി.യുടെ വെള്ളിക്കോത്തു o കവിയുടെ കാല്പാടുകളുടെ മുദ്ര പതിഞ്ഞതാണ്. ഡി.സി.ബുക്സ് തെറ്റ് തിരുത്തിയോന്നറിഞ്ഞുകൂടാ. 

2007 ൽ പി.യുടെ ജന്മശതാബ്ദി കാസറഗോട്ടെ 22 ബഹുസ്വര കവികളുടെ കാവ്യാലാപനത്തിലുടെയാണ് ഗവ: കോളേജ് മലയാള വിഭാഗ o ആഘോഷിച്ചത്. കളിയച്ഛൻ ഹരിഗോവിന്ദൻ ഇടക്കയിൽ ആലപിച്ചു o സന്തോഷ് പനയാൽ ഒറ്റയാൾ നാടകമായി പകർന്നാടിയും കവി സ്മൃതി നിലനിർത്തി. ടി.ഉബൈദ് ഒരു കുളം പോലെയാണെങ്കിൽ പി. ഒരു നദിപോലെ ഒഴുകി പരന്നു. സപ്ത സമുദ്‌റ്‌മുറങ്ങുന്ന ബിന്ദുവിൽ           :                         സുപ്തം പ്രപഞ്ച മുകളത്തിനുള്ളിലും                 :    പ്രപഞ്ച സൗന്ദര്യ വർണ്ണനയ്ക്കുള്ളിലും അസാധാരണമായ മിസ്റ്റിസിസം കൊണ്ട് ജിയെയും കടത്തി വെട്ടി പി. ബിംബങ്ങളുടെ ധൂർത്ത് എന്നു പറഞ്ഞാണ് വിമർശകർ പി.യെ തോല്പിക്കാൻ ശ്രമിച്ചത്. നിറഞ്ഞ പ്രകൃതി രമണി യതയിൽ വടക്കിന്റെ പ്രകൃതി തന്റെ ഗർഭഗ് റഹമായി സ്വയം ഉൾക്കൊണ്ട ആ അവധൂതന്റെ കാല്പാടുകൾക്കകത്താണ് ആത്മീയത. ആത്മകഥയിലൂടെ സ്വയം കുററ വിചാരണ ചെയ്ത കവിയാണദ്ദേഹം                          

എം.എ.റഹ്മാൻ.



കൂവളം മണക്കുന്ന കവിതകൾ.


എന്റെ സുഹൃത്തായ വി.ആർ.സദാനന്ദൻ മാഷിന്റെ കാവ്യ പുസ്തകമായ സാലുമരദ തിമ്മക്ക അദ്ദേഹം എനിക്കയച്ചു തന്നിട്ട് ദിവസങ്ങളായി. അദ്ദേഹത്തിന്റെ തന്നെ അക്ഷര കേളി എന്ന പുസ്ത കംമലയാള അധ്യാപകർക്കും വിദ്യാത്ഥികൾക്കും ഒരു പോലെ ഉപകാരപ്രദമായിരുന്നു.


 കാസറഗോഡ് കോളേജിൽ ജോലി ചെയ്യുമ്പോൾ ഞാനും മാഷും ഉദുമ - കളനാട് വഴി ഒരേ ബസ്സിൽ യാത്ര ചെയ്തവരാണ്. കാണുമ്പോഴെല്ലാം ഒരു നിറപുഞ്ചിരിയോടെ മുഖം തരുന്ന ഈ അധ്യാപക ശ്രേഷ്ഠൻ സ്വന്ത്രമായി കവിതയെഴുതുന്ന കാവ്യ ശ്രേഷ്ഠൻ കൂടിയാണെന്ന് തിമ്മക്കയിലെ 3 1  കവിതകളിലുടെ കടന്നുപോയപ്പോൾ മനസ്സിലായി. പ്രഥമ കവിതയായ ഐ യ്ഗിൾ മാർമ്മ ലോസ് എന്ന കവിത കൂവളത്തിന്റെ ശാസ്ത്രനാമത്തിനപ്പുറത്തെ ഔഷധമണം നമ്മിലുണർത്തുന്നു. 

കൂവളം കെട്ടടം പട്ടs! എന്ന പഴമൊഴിയെ സസ്യജ്ഞാനങ്ങളുടെ പ്രസാദത്മകത കവി  ഒരു നാൾ എൻ കൂവളം തളിർക്കും എന്ന് മാറ്റിപ്പണിയുന്നു. ഇടയ്ക്ക് ഒരു പേജ് (19) നദികളുടെ ജീവന്നായ പോരാടിയ ആ കാലത്തിൽ പൊലിഞ്ഞ ഡോ . ലതയ്ക്ക് സമർപ്പിച്ചിരിക്കുന്നു. ജലേസ്മിൻ സന്നിധിം കുരു എന്ന കവിത പേര് പറയാതെ തന്നെ ലതയെ അനശ്വരയാക്കുന്നു. പ്രകൃതിയോട് ഒട്ടിനില്ക്കുന്ന മണ്ണും ജലവും സസ്യങ്ങളും കൊണ്ട് നിറഞ്ഞ ഒരു പാരിസ്ഥിതി മനസ്സിന്റെ സ്പന്ദനങ്ങളാണ് ഇതിലെ ഓരോരോ കവിതയും അതിൽ  സ്ഥലരാശികളുണ്ട് തന്റെ പേര് തന്നെ ചെടിയായ മഗ്നോ ലിയ കോ ബസ് ജാനകിയമ്മാളുമുണ്ട്. പ്രകൃതിക്ക്‌ ഭംഗം വരുമ്പോൾ കവിക്ക് ഓഫർ പോലുള്ള കവിതകൾ ക്‌ഷോഭത്തോടെ എഴുതേണ്ടിവരും. 






സാലുമരദ തിമ്മക്ക എന്ന കവിത വി.ആർ. സദാനന്ദന്റെ പ്രകതി സ്റ്റേ ഹത്തിന്റെ അമ്മയായ വൃക്ഷങ്ങളുടെ മടിത്തട്ടിൽ വിടർന്ന പൂമരമാണ്. വൃക്ഷമിത്രയ്ക്ക് ജൈവികമായ വിലാസo എഴുതി അനശ്വര ജീവദായനിയാക്കുകയാണ് കവി തിമ്മക്കയെ .... ജൈവ ഭൂപടങ്ങൾ പോലുള്ള ഇത്തരം വേറെയും മനുഷ്യരെ കവി കാവ്യവൽക്കരിക്കുന്നുണ്ട് ചെറുകാടും ചുള്ളിക്കാടു o അക്കിത്തവും ആ ശാനും കവിയുടെ ജൈവ ഭൂപടത്തിലെ കാവ്യ പ്രജകളായി വിലസുന്നു ഈ പുസ്തകത്തിൽ . 


കാസറഗോഡിന്റെ ജൈവതട്ടകമായ പുലിക്കുന്ന് പ്രകൃതി നഷ്ടപ്പെട്ട വെറും എലിക്കുന്നായി മാറിയതിന് ചരമക്കുറിപ്പാണ് പുലിക്കുന്നു o എലിക്കുന്നു o. ഉത്തരദേശം പത്രാധിപരായ ഉണ്ണികൃഷ്ണൻ പുഷ്പഗിരി ക്ക് അഞ്ജലികൾ അർപ്പിച്ച കൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്. 

ഉസ്മാൻ ചുള്ളിക്കരയുടെ നാന്ദി മുഖം കവിതകളുടെ ഉചിതമായ പ്രവേശകമാണ്. പുസ്തകം സമർപ്പിച്ചിരിക്കുന്നത് തന്റെ ഗുരുനാഥ കെ.കെ. കമലം ടീച്ചറിനാണ്. ജി എസ് ആനന്ദ കൃഷ്ണൻ തയ്യാറാക്കിയ സ്കെച്ചുകൾ പ്രസാദാത്മകമാണ്.                    


എം.എ.റഹ്മാൻ



വടക്കിന്റെ അലാമിയ്ക്ക് ആദരം

എന്റെ സുഹൃത്തും വടക്കിന്റെ ശ്രദ്ധേയനായ കഥാകൃത്തും എഴുത്തുകാരനുമായ അബൂക്കയ്ക്ക് (സുബൈദ എന്ന് തൂലികനാമം) 78 വയസു തികയുന്ന ആഘോഷങ്ങൾക്ക് ആശംസകൾ നേരാനാണ് ഈ കൂറിപ്പ്. കാസർകോട്ടെ കവിശ്രേഷ്ഠൻ യശശ്ശരീരനായ ടി.ഉബൈദിൽ നിന്ന് മലയാള ശബ്ദത്തിലൂടെ സാഹിത്യത്തിന്റെ അക്ഷരമാല കുറിച്ച ഈ കഥാകൃത്ത് ഇന്ന് അനേകം പുസ്തകങ്ങൾക്കുടമയാണ്. അലാമി എന്ന നോവൽ കൊണ്ട് തന്നെ വടക്കിന്റെ നരവംശ ശാസ്ത്രം കുറിച്ച ഈ നോവലിസ്റ്റ് വടക്കേ മലബാറിനെ തന്നെ കൊച്ചു കൃതികളിലൂടെ ഖനനം ചെയ്ത് നമുക്ക് തന്നു. സാഹിത്യ തമ്പ്രാക്കൾ കാച്ചിക്കുറുക്കിയ ഈ കൃതികളെ

ഒരിക്കലും മംഗളാശംസകൾ കൊണ്ട് പ്രശംസിച്ചിട്ടില്ല. പരിപ്പുമുറിക്കുന്ന കത്തിയിലെ കുഞ്ഞുകഥകൾ ന്യൂ നോക്‌തികളാലും ധ്വനി സാന്ദ്രതകളാലും വായനക്കാരെ അമ്പരപ്പിച്ചു. ലോകം മുഴുവൻ സഞ്ചരിച്ച ഈ യാത്രാസ്നേഹി പ്രവാസിയായി ഗൾഫിലുമെത്തി. അവിടുത്തെ ജയിലിലുമെത്തി. ആ മരുയാത്ര ഗൾഫനുഭവങ്ങളുടെ കനൽ കൊണ്ടുള്ള ജയിലനുഭവവുമായി. ആരോഗ്യപ്രശ്നങ്ങൾ വന്നപ്പോൾ മാത്രമാണ് അദ്ദേഹം എഴുത്ത് കുറച്ചത്. ഞങ്ങളുടെയൊക്കെ എഴുത്തുഗുരു പോലെ ഉയർന്നു നിൽക്കുന്ന മലബാറിന്റെ ഈ അലാമിക്ക് ദീർഘായുസും ആരോഗ്യവും ആശംസിക്കുന്നു. അദ്ദേഹത്തെ ചെന്നു കാണാൻ പറ്റാത്തതു കൊണ്ടാണ് ഈ ആശംസാകുറിമാനം അയക്കുന്നത്.

*

പ്രൊഫ. എം.എ.റഹ്മാൻ




ജോൺ ഓർമ്മ..



1987 ജൂൺ 31 ന് മദ്രാസ് മെയിലിൽ യാത്ര ചെയ്യുമ്പോഴാണ് ജോൺ അബറ ഹാം കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച വിവരം തീവണ്ടി കോഴിക്കോട്ടെത്തിയപ്പോൾ അറിയുന്നത്. അന്ന് ബലിപെരുന്നാളായിരുന്നു. വിവാഹം കഴിഞ്ഞ ശേഷം ഞാൻ മദിരാശിയിലേക്ക് പോയത് ബഷീർ ദ മാൻ മിനുക്കുപണികൾ നടത്തി ശരിയാക്കിയെടുക്കാനായിരുന്നു. കാര്യവട്ടത്ത് പഠിക്കുമ്പോൾ ജോൺ എന്റെ ഹോസ്റ്റലിൽ വന്ന് അദ്ദേഹത്തിന്റെ തെയ്യം ഡോക്യമെന്ററിക്ക് കമന്ററി എഴുതാൻ ചിത്രാ ഞ്ജലിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അന്ന് മുതലാണ് എനിക്ക് ബഷീർ തലക്കുപിടിച്ചത്. പിന്നീട് ബഷീർ മുടങ്ങിക്കിടക്കുമ്പോഴെല്ലാം കാണുമ്പോൾ ജോൺ എന്റെ ചുമലിൽ തട്ടി പറയാറുള്ള ഒരു വാക്യമുണ്ടായിരുന്നു : നീയത് പൂർത്തിയാക്കുമെടാ ........ അന്നുമുതൽ പൂർത്തിയായ പടം ആദ്യം കാണിക്കേണ്ടത് ജോണിനെയാണെന്ന് സ്വപ്നം കണ്ടിരിക്കുകയായിരുന്നു. മദിരാശിയിൽ പ്രസാദ് ലാബിലെ തിയേറ്ററിൽ പി.എൻ. മേനോൻ , ഇ.പി.ഉണ്ണി, വി. അബ്ദുല്ല ആർ എസ് പ്രഭു, പി.എസ് ജോസഫ് , പി.കെ.ശ്രീനിവാസൻ എന്നിവർക്കെല്ലാം ബഷീർ ദ മാൻ കാണിച്ച ശേഷം അവരുടെ അഭിനന്ദനങ്ങൾ കേട്ട ശേഷം ഞാൻ സ്വന്തം വീട്ടിൽ കാത്തു നില്ക്കുന്ന സാഹിറ യോടൊപ്പം ഹണി മൂണും ബലി പെരുന്നാളും ആഘോപിക്കാനാണ് ഞാൻ പോകുന്നത്. ജോണിന്റെ മരണ വാർത്തയറിഞ്ഞ് ഞാൻ ്് ്് സ്തംബ്ധനായി . പഠിക്കുന്ന കാലത്ത് ഞാനടക്കം പങ്കാളിയായ കാസർക്കോട് ഫിലിം സൊസൈറ്റിയിൽ ജോണിനെ അതിഥിയാക്കി ബഷീർ ദ മാൻ കാണിക്കണമെന്നായി രുന്നു എന്റെ സ്വപ്നം. ബലി പെരുന്നാൾ ദിവസം 11 മണിയോടെ വീട്ടിലെത്തിയെങ്കിലും ജോണിന്റെ മരണ വാർത്ത എനിക്കും സാഹിറയ്ക്കു o ഒരു ബലി വാർത്ത തന്നെയായി. ജോണി നെ ഓർക്കുമ്പോഴൊക്കെ ഈ ബലി വാർത്തയാണ് ഇന്നും എന്റെ മനസ്സിൽ ഇന്ത്യൻ പ്രസിഡണ്ടിൽ നിന്നും ദേശീയ അവാർഡ് വാങ്ങിയപ്പോഴും കേരള സംസ്ഥാന അവാർഡ് വാങ്ങിയപ്പോഴും ഈ ബലി യോർമ്മയായിരുന്നു മനസ്സിൽ മലയാളത്തിലെ മൂന്ന് എഴുത്തുകാരെ പറ്റി ഡോക്യുമെന്ററി ത്റയം ചെയ്തപ്പോഴും വേറെയും പത്തിലധികം ഡോക്യുമെന്ററികൾ പൂർത്തിയാക്കി അംഗീകാരം നേടിയപ്പോഴും ഈ ബലി യോർമ്മ എന്നെ വിടാതെ പിന്തുടരുന്നുണ്ട്. മഹനായ ആ ചലച്ചിത്രകാരന് ആദരാഞ്ജലികൾ.                     

 എം.എ.റഹ്മാൻ.