എന്റെ സുഹൃത്തും വടക്കിന്റെ ശ്രദ്ധേയനായ കഥാകൃത്തും എഴുത്തുകാരനുമായ അബൂക്കയ്ക്ക് (സുബൈദ എന്ന് തൂലികനാമം) 78 വയസു തികയുന്ന ആഘോഷങ്ങൾക്ക് ആശംസകൾ നേരാനാണ് ഈ കൂറിപ്പ്. കാസർകോട്ടെ കവിശ്രേഷ്ഠൻ യശശ്ശരീരനായ ടി.ഉബൈദിൽ നിന്ന് മലയാള ശബ്ദത്തിലൂടെ സാഹിത്യത്തിന്റെ അക്ഷരമാല കുറിച്ച ഈ കഥാകൃത്ത് ഇന്ന് അനേകം പുസ്തകങ്ങൾക്കുടമയാണ്. അലാമി എന്ന നോവൽ കൊണ്ട് തന്നെ വടക്കിന്റെ നരവംശ ശാസ്ത്രം കുറിച്ച ഈ നോവലിസ്റ്റ് വടക്കേ മലബാറിനെ തന്നെ കൊച്ചു കൃതികളിലൂടെ ഖനനം ചെയ്ത് നമുക്ക് തന്നു. സാഹിത്യ തമ്പ്രാക്കൾ കാച്ചിക്കുറുക്കിയ ഈ കൃതികളെ
ഒരിക്കലും മംഗളാശംസകൾ കൊണ്ട് പ്രശംസിച്ചിട്ടില്ല. പരിപ്പുമുറിക്കുന്ന കത്തിയിലെ കുഞ്ഞുകഥകൾ ന്യൂ നോക്‌തികളാലും ധ്വനി സാന്ദ്രതകളാലും വായനക്കാരെ അമ്പരപ്പിച്ചു. ലോകം മുഴുവൻ സഞ്ചരിച്ച ഈ യാത്രാസ്നേഹി പ്രവാസിയായി ഗൾഫിലുമെത്തി. അവിടുത്തെ ജയിലിലുമെത്തി. ആ മരുയാത്ര ഗൾഫനുഭവങ്ങളുടെ കനൽ കൊണ്ടുള്ള ജയിലനുഭവവുമായി. ആരോഗ്യപ്രശ്നങ്ങൾ വന്നപ്പോൾ മാത്രമാണ് അദ്ദേഹം എഴുത്ത് കുറച്ചത്. ഞങ്ങളുടെയൊക്കെ എഴുത്തുഗുരു പോലെ ഉയർന്നു നിൽക്കുന്ന മലബാറിന്റെ ഈ അലാമിക്ക് ദീർഘായുസും ആരോഗ്യവും ആശംസിക്കുന്നു. അദ്ദേഹത്തെ ചെന്നു കാണാൻ പറ്റാത്തതു കൊണ്ടാണ് ഈ ആശംസാകുറിമാനം അയക്കുന്നത്.
*
പ്രൊഫ. എം.എ.റഹ്മാൻ
No comments:
Post a Comment