എന്റെ സുഹൃത്തായ വി.ആർ.സദാനന്ദൻ മാഷിന്റെ കാവ്യ പുസ്തകമായ സാലുമരദ തിമ്മക്ക അദ്ദേഹം എനിക്കയച്ചു തന്നിട്ട് ദിവസങ്ങളായി. അദ്ദേഹത്തിന്റെ തന്നെ അക്ഷര കേളി എന്ന പുസ്ത കംമലയാള അധ്യാപകർക്കും വിദ്യാത്ഥികൾക്കും ഒരു പോലെ ഉപകാരപ്രദമായിരുന്നു.
കാസറഗോഡ് കോളേജിൽ ജോലി ചെയ്യുമ്പോൾ ഞാനും മാഷും ഉദുമ - കളനാട് വഴി ഒരേ ബസ്സിൽ യാത്ര ചെയ്തവരാണ്. കാണുമ്പോഴെല്ലാം ഒരു നിറപുഞ്ചിരിയോടെ മുഖം തരുന്ന ഈ അധ്യാപക ശ്രേഷ്ഠൻ സ്വന്ത്രമായി കവിതയെഴുതുന്ന കാവ്യ ശ്രേഷ്ഠൻ കൂടിയാണെന്ന് തിമ്മക്കയിലെ 3 1 കവിതകളിലുടെ കടന്നുപോയപ്പോൾ മനസ്സിലായി. പ്രഥമ കവിതയായ ഐ യ്ഗിൾ മാർമ്മ ലോസ് എന്ന കവിത കൂവളത്തിന്റെ ശാസ്ത്രനാമത്തിനപ്പുറത്തെ ഔഷധമണം നമ്മിലുണർത്തുന്നു. കൂവളം കെട്ടടം പട്ടs! എന്ന പഴമൊഴിയെ സസ്യജ്ഞാനങ്ങളുടെ പ്രസാദത്മകത കവി ഒരു നാൾ എൻ കൂവളം തളിർക്കും എന്ന് മാറ്റിപ്പണിയുന്നു. ഇടയ്ക്ക് ഒരു പേജ് (19) നദികളുടെ ജീവന്നായ പോരാടിയ ആ കാലത്തിൽ പൊലിഞ്ഞ ഡോ . ലതയ്ക്ക് സമർപ്പിച്ചിരിക്കുന്നു. ജലേസ്മിൻ സന്നിധിം കുരു എന്ന കവിത പേര് പറയാതെ തന്നെ ലതയെ അനശ്വരയാക്കുന്നു. പ്രകൃതിയോട് ഒട്ടിനില്ക്കുന്ന മണ്ണും ജലവും സസ്യങ്ങളും കൊണ്ട് നിറഞ്ഞ ഒരു പാരിസ്ഥിതി മനസ്സിന്റെ സ്പന്ദനങ്ങളാണ് ഇതിലെ ഓരോരോ കവിതയും അതിൽ സ്ഥലരാശികളുണ്ട് തന്റെ പേര് തന്നെ ചെടിയായ മഗ്നോ ലിയ കോ ബസ് ജാനകിയമ്മാളുമുണ്ട്. പ്രകൃതിക്ക് ഭംഗം വരുമ്പോൾ കവിക്ക് ഓഫർ പോലുള്ള കവിതകൾ ക്‌ഷോഭത്തോടെ എഴുതേണ്ടിവരും.സാലുമരദ തിമ്മക്ക എന്ന കവിത വി.ആർ. സദാനന്ദന്റെ പ്രകതി സ്റ്റേ ഹത്തിന്റെ അമ്മയായ വൃക്ഷങ്ങളുടെ മടിത്തട്ടിൽ വിടർന്ന പൂമരമാണ്. വൃക്ഷമിത്രയ്ക്ക് ജൈവികമായ വിലാസo എഴുതി അനശ്വര ജീവദായനിയാക്കുകയാണ് കവി തിമ്മക്കയെ .... ജൈവ ഭൂപടങ്ങൾ പോലുള്ള ഇത്തരം വേറെയും മനുഷ്യരെ കവി കാവ്യവൽക്കരിക്കുന്നുണ്ട് ചെറുകാടും ചുള്ളിക്കാടു o അക്കിത്തവും ആ ശാനും കവിയുടെ ജൈവ ഭൂപടത്തിലെ കാവ്യ പ്രജകളായി വിലസുന്നു ഈ പുസ്തകത്തിൽ .
കാസറഗോഡിന്റെ ജൈവതട്ടകമായ പുലിക്കുന്ന് പ്രകൃതി നഷ്ടപ്പെട്ട വെറും എലിക്കുന്നായി മാറിയതിന് ചരമക്കുറിപ്പാണ് പുലിക്കുന്നു o എലിക്കുന്നു o. ഉത്തരദേശം പത്രാധിപരായ ഉണ്ണികൃഷ്ണൻ പുഷ്പഗിരി ക്ക് അഞ്ജലികൾ അർപ്പിച്ച കൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്.
ഉസ്മാൻ ചുള്ളിക്കരയുടെ നാന്ദി മുഖം കവിതകളുടെ ഉചിതമായ പ്രവേശകമാണ്. പുസ്തകം സമർപ്പിച്ചിരിക്കുന്നത് തന്റെ ഗുരുനാഥ കെ.കെ. കമലം ടീച്ചറിനാണ്. ജി എസ് ആനന്ദ കൃഷ്ണൻ തയ്യാറാക്കിയ സ്കെച്ചുകൾ പ്രസാദാത്മകമാണ്.
എം.എ.റഹ്മാൻ
No comments:
Post a Comment